‘ഇത് കെയ്നിന്റെ ലോകമാണ്. നമ്മളെല്ലാം ഇവിടെ ജീവിക്കുന്നുവെന്നേയുള്ളൂ.’ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിന്റെ സഹോദരൻ കെയ്ൻ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റാണിത്. ഈ ലോകകപ്പിൽ മൈതാനത്തിനകത്ത് ഒരുപാട് താരങ്ങളുടെ ഉദയം നമ്മൾ കണ്ടു. എന്നാൽ, ഗാലറിയിലെ ആഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മൂന്നു വയസുകാരനാണ് ലമിൻ യമാലിന്റെ അർദ്ധസഹോദരൻ കെയ്ൻ.
പത്തൊമ്പതുകാരനായ ലമിൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ തന്നെ അദ്ഭുതങ്ങൾ തീർക്കുന്നതിന് ലോകം സാക്ഷിയായി. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ നിർണായകമായ പങ്കാണ് വലതുവിങ്ങറായ ലാമിനുള്ളത്. എന്നാൽ ഗാലറിയിലിരുന്ന് തന്റെ ഭാവങ്ങൾ കൊണ്ടാണ് മൂന്നുവയസുകാരൻ കെയ്ൻ താരമായത്. ആദ്യമത്സരം മുതൽ ഗാലറിയിലിരുന്ന് സ്പെയിനിനു വേണ്ടി ആർപ്പുവിളിച്ചിരുന്ന കെയ്ൻ പെട്ടെന്നുതന്നെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇതാദ്യമായല്ല കെയ്ൻ മൈതാനത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. സ്പെയിന്റെ യൂറോ കപ്പ് വിജയത്തിലും ബാഴ്സലോണ ലാലിഗ കിരീടം നേടിയപ്പൊഴുമെല്ലാം ആഘോഷങ്ങൾക്കിടയിൽ താരമായി കെയ്ൻ ഉണ്ടായിരുന്നു. ബാഴ്സലോണയുടെ മാസ്കോട്ട് ആയ കാറ്റുമൊന്നിച്ചുള്ള കെയ്നിന്റെ വീഡിയോകളും വൈറലായിരുന്നു.
യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൂവാറ്റുപുഴയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് സംശയം


അതിനിര്‍ണ്ണായകമായത് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്; സസ്പെന്ഷന് ഉത്തരവില്‍ ചീഫ് സെക്രട്ടറിയുടെ ‘കടുകട്ടി’ ഭാഷ; അജിത് കുമാറിന് വന്‍ കുരുക്ക്; ക്രിമിനല്‍ കേസുകളിലേക്കും നീളും







