തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബറെ കേരള പോലീസ് അറസ്റ്റ് ചെയ്തു. രേണു സുധി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച ക്യാന്‍സര്‍ ചികിത്സയുടെ മെഡിക്കല്‍ ബില്ലുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ചില യൂട്യൂബര്‍മാര്‍ രംഗത്തെത്തുകയും റിയാക്ഷന് വീഡിയോകള്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്കിയ പരാതിയിലാണ് പോലീസ് നടപടി.
യൂട്യൂബറെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ രേണു സുധി തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘വായില്‍ തോന്നിയത് വിളിച്ചു പറയുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്’ എന്ന തരത്തില്‍ നിരവധിയാളുകളാണ് പോലീസിന്റെ നടപടിയെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
ഓരോ കീമോ തെറാപ്പിയ്ക്കും ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ ആവശ്യമാണെന്നും, ഈ ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് താന്‍ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നതെന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഏവരുടെയും പിന്തുണ വേണമെന്നും അടുത്ത കീമോയ്ക്ക് ശേഷം എന്താകും അവസ്ഥയെന്ന് അറിയില്ലെങ്കിലും രോഗത്തെ അതിജീവിച്ച് താന്‍ തിരിച്ചുവരുമെന്ന പ്രത്യാശയും രേണു പങ്കുവെച്ചിരുന്നു.
ഇനിയൊരു സാഡ് റാപ്പാവാം! തരംഗമായി പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’
അതേസമയം, അച്ഛന് നേരത്തെ മരണപ്പെട്ടതിനാലും താന്‍ ക്യാന്‍സര്‍ ബാധിതയായതിനാലും താന്‍ ഉടന്‍ മരിക്കുമെന്ന് വിധി എഴുതി കുഞ്ഞിന്റെ അവകാശം തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും രേണു വെളിപ്പെടുത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിന്റെ പൂര്‍ണ്ണ അവകാശം തന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമായിരിക്കുമെന്നും വീഡിയോയിലൂടെ രേണു തുറന്നടിച്ചിരുന്നു.


സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്മീഡിയിയില് പങ്ക് വച്ച് താരം







