ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഏഴ് പ്രതികൾക്ക് വീണ്ടും ജാമ്യമില്ല 57 ദിവസമായി ജയിലിൽ; അന്വേഷണം ചൂണ്ടിക്കാട്ടി കോടതി

ED attack accused

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യഹർജി വീണ്ടും കോടതി തള്ളി. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം അവിടെത്തന്നെ തുടരാം. അതിനുശേഷമേ സ്വാഭാവികജാമ്യം ലഭിക്കുകയുള്ളൂ.

പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഏഴ് പ്രതികളുടെ ജാമ്യഹർജി തള്ളിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാൻ കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

കുറ്റമറ്റതും വിശദവുമായ അന്വേഷണം നടക്കുന്നതിനാൽ അത് പൂർത്തിയാകുന്നതിനു മുൻപ് പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽപ്പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ വാദിച്ചിരുന്നു.

പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്കു ജാമ്യം നിഷേധിച്ചത്. ഇ.ഡി.ക്കുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജെ. സന്തോഷ് കുമാർ ഹാജരായി.

പള്ളിച്ചൽ നരുവാമൂട് തൈവിളാകം സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്‌ൻ അനി നിവാസിൽ അനിൽകുമാർ, പേട്ട കവറടി വട്ടവിളാകത്ത് വീട്ടിൽ ദിനീത് എൻ. നായർ, കരമന നെടുങ്കാട് സ്വദേശി അമൽ, കൊടുങ്ങാനൂർ ചന്തമുക്ക് കോണത്ത് വീട്ടിൽ ദിനകർ, കരമന വാറുവിളാകത്ത് വീട്ടിൽ ഷിജു സലിം, മണക്കാട് കിള്ളി അറപ്പുര വീട്ടിൽ നിഷാദ് എന്നീ ഏഴ് പ്രതികളാണ് ജാമ്യഹർജി നൽകിയിരുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.