സോഷ്യൽ മീഡിയ താരവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സിജെപി മാർച്ചുമായി ബന്ധപെട്ട പ്രതിക്ഷേധങ്ങളിൽ തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമർശനങ്ങളെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം.അടുത്ത കാലത്തായി ഈ താരകുടുംബം നിരവധി സൈബർആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .
ദിയയുടെ വാക്കുകൾ ഇങ്ങനെ
ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാരണം എനിക്കറിയാം. തീർച്ചയായും ഞാൻ അതിനെതിരല്ല. ഇത് നല്ല കാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു. സർക്കാർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണം. പക്ഷേ, പ്രാണികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ എന്നെയും എന്റെ കുടുംബത്തെയും നട്ടെല്ലില്ലാത്തവരെന്ന് വിളിക്കുന്നത് ക്രൂരമാണ്. നിങ്ങളുടെ വൃത്തികെട്ട വിവാദങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും ഒഴിവാക്കുക. കൂടാതെ, അൺസബ്സ്ക്രൈബ് ചെയ്യുകയും അൺഫോളോ ചെയ്യുകയും ചെയ്യുന്നത് തുടരാവുന്നതാണ്.അതേസമയം, വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ചുള്ള സിനിമാതാരങ്ങളുടെ പോസ്റ്റുകൾ ദിയ പങ്കുവച്ചിട്ടുണ്ട്. ‘ഒരാളുടെ രാഷ്ട്രീയ മുൻഗണനകൾ എന്തുതന്നെയായാലും എല്ലാറ്റിനുമുപരി മനുഷ്യത്വത്തിന് മുൻതൂക്കം നൽകണം.നമ്മുടെ എല്ലാ ധീരരായ വിദ്യാർത്ഥികൾക്കും, കേൾക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ ദൃഢനിശ്ചയമുള്ള ശബ്ദങ്ങൾക്കും, യഥാർത്ഥ പ്രതിബദ്ധതയോടെ, ബഹുമാനം, അന്തസ്, സഹാനുഭൂതി എന്നിവയിൽ കെട്ടിപ്പടുത്ത ഒരു സുരക്ഷിത അന്തരീക്ഷം നാം ഉറപ്പാക്കണം. മറ്റുള്ളവരെ കേൾക്കുന്നതാണ് അർത്ഥവത്തായ പുരോഗതിയുടെ അടിത്തറ. നമ്മുടെ വിദ്യാർത്ഥികളാണ് നമ്മുടെ ഭാവി’- എന്ന് നടി അതിഥി റാവു ഹൈദരി പങ്കുവച്ച പോസ്റ്റ് ദിയ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ബോളിവുഡ് നടി പ്രീതി സിന്റയുടെ പോസ്റ്റും ദിയ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
“അച്ഛന്റെ വേർപാടിന് ശേഷം ആരും എത്തിയില്ല… ദിലീപേട്ടന്റെ കരുതൽ മറക്കാനാകില്ല; സംഘടനയെ കുറിച്ച് അമ്മ പറഞ്ഞത് തുറന്ന് പറഞ്ഞ് ധ്യാൻ”


കാട്ടവരാതം ദ ഹോള്‍ സ്ക്വയര്‍! രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ മൂവി; പൊട്ടക്കഥയും പൊട്ട സംവിധാനവും; ക്യുട്ട്നെസ് മെഴുകി മമിത; ‘ജനനായകന്’ പത്തുപൈസയ്ക്ക് കൊള്ളാത്ത പടം; ലാസ്റ്റ്ഡാന്‍സില്‍ പാളി ജോസഫ് വിജയ്







