ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ

പാലക്കാട്/കാസർകോട്: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും സമരപരമ്പര ശക്തമാകുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.