ന്യൂഡൽഹി: പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാത്തതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാത്രി വന്ന് സംസാരിക്കുന്നതിന് പകരം പകൽ പാർലമെന്റിൽ സംസാരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി പ്രധാനമന്ത്രി അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ഈ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഖാർഗെ ചോദ്യം ചെയ്തു,
പ്രധാനമന്ത്രിയുടേത് ഉത്തരവാദിത്വപരമായ പ്രഖ്യാപനമോ, ഉറപ്പോ ആണെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് അത് ചർച്ച ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!
“പെണ്‍കോന്തന്‍ പോസ്റ്റ് നീക്കി ലക്ഷ്മി മേനോന്” സൂപ്പര്‍ ഹിറ്റായ ആ സിനിമയില്‍ ഒന്നിച്ച അഭിനയിച്ച ആ മൂന്ന് പ്രമുഖ നടന്മാരും അവരുടെ ഭാര്യമാരും സംശയനിഴലില്‍ ? എടുത്തിട്ടലക്കി സോഷ്യല്‍ മീഡിയ







