തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ വിജയ് ? വിജയ്‌യെ കാണാൻ കഴിയുന്നത് നടിക്ക് മാത്രം , തൃഷ ബന്ധത്തെക്കുറിച്ച് പുതിയ അവകാശവാദം

ചെന്നെെ : നടി തൃഷയെ വിമർശിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി ഉദയകുമാർ. മുഖ്യമന്ത്രി വിജയ്‌യെ കാണാൻ തൃഷയ്ക്ക് മാത്രമാണ് പ്രത്യേക അവസരം ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഉടൻ തന്നെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ മറ്റാർക്കാണ് സാധിക്കുകയെന്നും ഉദയകുമാർ ചോദിച്ചു.

നേരത്തെ വിജയ്‌ അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ റിലീസ് ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയതിനെതിരെയും ഉദയകുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തൃഷ – വിജയ് ബന്ധം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.