തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച; അവധി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന ആർ.സുഗതൻ, അപേക്ഷ ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. ജൂൺ 29-നായിരുന്നു ഇതിനു മുൻപ് കൗൺസിൽ യോഗം ചേർന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.