തിരുവനന്തപുരം: വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയാണ് ഇന്ന് പ്രധാന ചർച്ചാവിഷയം. ഈ നടപടി തീർത്തും അസാധാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. സതീശന് ഫണ്ട് അഭ്യര്ഥിക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ വാര്‍ത്ത സമ്മേളനം.
തെളിവുണ്ടായിട്ടും കേസ് അവസാനിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു. കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ഡി സതീശനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ റിപോര്‍ട്ട് നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു.
‘പുനര്‍ജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലന്‍സ് വളരെ വിശദമായി കാര്യങ്ങള്‍ പരിശോധിച്ചു. ആ പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസുകളില്‍നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്, എന്നാണ് ചെന്നിത്തല പറഞ്ഞത്. കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
അവധി നിഷേധിച്ച മുഖ്യമന്ത്രിയുടെ നിലപാട് ‘ഓഫ് ദ് റെക്കോർഡ്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
അവധി നിഷേധിച്ച മുഖ്യമന്ത്രിയുടെ നിലപാട് ‘ഓഫ് ദ് റെക്കോർഡ്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ









