തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ, വ്യാഴാഴ്ചയും ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ശനിയാഴ്ചയും മഴയുടെ ശക്തി കുറയില്ലെന്നാണ് സൂചന. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഇതിന്റെ സ്വാധീനത്തിൽ വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് ഒന്നുവരെ സംസ്ഥാനത്ത് വ്യാപക മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള നഗരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാത്രകൾ അനിവാര്യമെങ്കിൽ മാത്രമാക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കയ്യിൽ പെട്രോൾ കന്നാസ്, ലക്ഷ്യം ബാർ; വെമ്പായം ആക്രമണത്തിന് മുൻപുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തം







