ഒന്നുമില്ലേലും ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രി ഉള്ള നാടല്ലേ നമ്മുടേത്…!
“പൂക്കി ഭരണം” എന്നൊന്നും പറയല്ലേ… പോലീസ് വന്ന് “ഫോൺ എപ്പോ തൂക്കി” എന്ന് പറഞ്ഞാൽ മതി!
പക്ഷെ നമുക്കിത് പറയാതെ പറ്റില്ല, നമ്മുടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ “പൂക്കി ഭരണം” എവിടം വരെ ആയി എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത്.
“പൂക്കി” ഇന്ന് ഒരു ജെൻസി വാക്ക് മാത്രമല്ല, അതൊരു രാഷ്ട്രീയ സംഭവം ആയി മാറിക്കഴിഞ്ഞു. ഈ ആഴ്ച ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പൂക്കി, പാചകം, പുനർജനി – എല്ലാം ഒരുമിച്ച് വന്നു. നമുക്കൊന്ന് വെട്ടിത്തുറന്ന് പരിശോധിക്കാം.
“പൂക്കി ഭരണത്തിൽ ഒരു പിതാവിന്റെ ഗതികേട്”
ആലപ്പുഴയിൽ ഒരു അച്ഛൻ “പൂക്കി ഭരണം” എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടതാണ്. തൂക്കി, ഫോൺ.
സംഭവം ഇതാണ്, രാത്രി 2:30ന് കറന്റ് പോയി, മക്കൾ ഉറങ്ങാതെ കരഞ്ഞു. അച്ഛൻ ഒരു വീഡിയോ ഇട്ടു – ടൈറ്റിൽ: “പൂക്കി ഭരണത്തിൽ ഒരു പിതാവിന്റെ ഗതികേട്.” അത്രമാത്രം. എന്നിട്ടോ? പോലീസ് വന്നു, ഫോൺ പിടിച്ചു. തിരിച്ചു കൊടുത്തു, വിവാദമായപ്പോൾ. പിന്നെയും തിരിച്ചു പിടിച്ചു. “DYSP പരിശോധിക്കണം” എന്നാണ് ഇപ്പോൾ പറയുന്നത്.
ഒരു നാട്ടിൽ അച്ഛനൊരു ഫേസ്ബുക്ക് വീഡിയോ ഇട്ടാൽ ഫോൺ പോകും. പക്ഷെ കറന്റ് പോയാൽ ആരും ഒന്നും ചെയ്യില്ല. ഇതിൽ എന്ത് ന്യായമാണ്?
“പൂക്കി” എന്ന വാക്ക് ഒരു ന്യൂജെൻ സ്ലാങ് ആണെന്നാണ് ആ അച്ഛൻ – അഹമ്മദ് കബീർ – പറഞ്ഞത്. അതായത്, സ്വന്തം ഭരണകൂടത്തെ കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ, ആ വാക്കിന്റെ അർത്ഥം എന്താണെന്ന് വരെ പോലീസിന് വിശദീകരിച്ചു കൊടുക്കേണ്ട അവസ്ഥ.
“അടുക്കള രാഷ്ട്രീയം”
അടുത്തത് നമ്മുടെ മുഖ്യന്റെ “അടുക്കള രാഷ്ട്രീയമാണ്”. മുഖ്യമന്ത്രി പറഞ്ഞത് – അമ്മമാർ മകന്റെ ഭാര്യക്ക് പരമ്പരാഗത പാചക രീതികൾ പകർന്ന് കൊടുക്കണം എന്നാണ്. അതിൽ ഒരു “സ്ത്രീവിരുദ്ധത ഇല്ലേ”?
മുഖ്യമന്ത്രിയുടെ വിശദീകരണം – “ഞാൻ പെൺമക്കളെ എന്നല്ല, മക്കളെ എന്നാണ് പറഞ്ഞത്. എന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു.”
ശരി സർ, നല്ല ന്യായം. പക്ഷെ ഒരു സംശയം. “മകന്റെ ഭാര്യ” എന്ന് പ്രത്യേകം പറഞ്ഞപ്പോൾ, “മകളുടെ ഭർത്താവ്” പാചകം പഠിക്കണം എന്ന് പറയാൻ എന്തായിരുന്നു തടസ്സം? അതോ അതും “വളച്ചൊടിക്കൽ” ആണോ?
ഭരണം നടത്താൻ ബുദ്ധിമുട്ടാണെങ്കിലും, റെസിപ്പി ഉപദേശം കൊടുക്കാൻ മുഖ്യമന്ത്രിക്ക് നല്ല സമയമുണ്ട് – അങ്ങനെ അടുക്കളയിൽ വരെ ഉപദേശിക്കാൻ നമ്മുടെ ഒരേയൊരു മുഖ്യൻ!
വീഡിയോ കാണാം!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മന്ത്രി സമ്മാനിച്ച സൈക്കിൾ; രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷന്റെ മുഖത്ത് ചിരി വിരിഞ്ഞു







