സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്‍മീഡിയിയില്‍ പങ്ക് വച്ച് താരം

തിരുവനന്തപുരം: സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസന’ത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചയിതാവ്.

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ ശ്രദ്ധേയങ്ങളായ നിരവധിയേറെ ചിത്രങ്ങൾ സമ്മാനിച്ച ‘അജിത് വിനായക ഫിലിംസി’ന്റെ ബാനറിൽ വിനായക അജിത് ആണ് ‘ഹരിവരാസനം’ നിർമ്മിക്കുന്നത്. ‘മാളികപ്പുറം’ എന്ന വൻ വിജയചിത്രത്തിന് ശേഷം രഞ്ജിൻ രാജ് വീണ്ടും സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മറ്റ് അണിയറ പ്രവർത്തകർ:

  • പ്രോജക്റ്റ് ഡിസൈനർ: മംഗളം ജയചന്ദ്രൻ,

  • ഛായാഗ്രഹണം (DOP): സജാദ് കാക്കു

  • എഡിറ്റിംഗ്: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ

  • പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ

  • ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി., മേക്കപ്പ്: ഹസ്സൻ വണ്ടൂർ

  • അസോസിയേറ്റ് ഡയറക്ടർ: നിധീഷ്,  സ്റ്റിൽസ്: ജെഫിൻ ബിജോയ്

  • ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ (PRO): പ്രതീഷ് ശേഖർ

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.