മുംബയ്: കനത്ത മഴയെത്തുടർന്ന് നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് യുവാവിന് രക്ഷയായത് നദിമദ്ധ്യത്തിലെ ഉയരമുള്ള മരം. സുരേഷ് ഭിൽ എന്ന യുവാവാണ് മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജിനി നദിയിലുണ്ടായ ശക്തമായ ഒഴുക്കിൽ അകപ്പെട്ടത്. പ്രാണരക്ഷാർത്ഥം നദിയുടെ മദ്ധ്യത്തിലുള്ള ഉയരമുള്ള മരത്തിൽ കയറി അഭയം തേടിയ യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുവാവ് മരത്തിനുമുകളിൽ കുടുങ്ങിയെന്ന് മനസിലാക്കിയ നാട്ടുകാർ ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. യുവാവിനെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ മഴയും നദിയിലെ ശക്തമായ ഒഴുക്കും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.അതേസമയം, നിറഞ്ഞൊഴുകുന്ന നദികളും തോടുകളും മുറിച്ചുകടക്കരുതെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് ജലനിരപ്പ് വളരെ വേഗത്തിൽ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം സാഹസങ്ങൾ ജീവന് ഗുരുതര ഭീഷണിയാകുമെന്നും അധികൃതർ വ്യക്തമാക്കി.
ചുറ്റും വെള്ളക്കെട്ട്; രക്ഷതേടി യുവാവ് മരത്തിന് മുകളിൽ അഭയം തേടി
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ചൈനയുടെ ചാര ബലൂണുകൾക്ക് ഇന്ത്യയുടെ തിരിച്ചടി ; 15,000 കോടിയുടെ ‘ആകാശക്കണ്ണ്’ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിക്ക് തുടക്കം; അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം







