യുവതികൾക്കൊപ്പം പിടിയിലായത് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവ്, നിർണായക വഴിത്തിരിവ്; മയക്കുമരുന്ന് ശൃംഖല തകർത്ത് പൊലീസ്

Police investigation into Maradu kidnapping and drug network case.

കൊച്ചി: മരട് തട്ടിക്കൊണ്ടുപോകൽ കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ മയക്കുമരുന്ന് ശൃംഖലയെ കൊച്ചി സിറ്റി പൊലീസ് തകർത്തു. ജൂലൈ 29-ന് രാത്രി 9.50-ഓടെ മരട് ഫോറം മാളിന് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവദിവസം ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം പാലക്കാട് സ്വദേശി ഷഹനാസ് വി.പി.യുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കാപ്പ കേസ് പ്രതി തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ സ്വദേശി അനൂപ് എന്നിവരുടെ പങ്കാളിത്തവും പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘം വെണ്ണലയിൽ നടത്തിയ പരിശോധനയിൽ ജൂലൈ 30-ന് 4.48 ഗ്രാം എം.ഡി.എം.എയുമായി നാലുപേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി പ്രതികളിലൊരാളായ റിജോയ് ബിക്സൺ ഫ്രാൻസിസാണെന്ന് വ്യക്തമായി. ഷഹനാസിന്റെ സംഘത്തിൽ നിന്ന് വാങ്ങിയ മയക്കുമരുന്നിന്റെ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് റിജോ സമ്മതിച്ചു. പാലാരിവട്ടം പൊലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.