മുംബൈ: കളിക്കളത്തിൽ കഠിനാധ്വാനം കൊണ്ടും ആരാധകരെ കൊണ്ടും ശ്രദ്ധനേടിയ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചില്ലെങ്കിലും ഐ.പി.എലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റും 90 ഏകദിനവും 20ട്വന്റിയും കളിച്ച രഹാനെ നിർണായകഘട്ടത്തിൽ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചാലും ബിസിസിഐയുടെ പിന്തുണ ഉറപ്പാണ്. വിരമിച്ച താരങ്ങൾക്ക് ലഭിക്കുന്ന പെൻഷനുൾപ്പെടെ രഹാനെയ്ക്ക് ലഭിക്കും.
70,000 രൂപയാണ് പ്രതിമാസം രഹാനെയ്ക്ക് ലഭിക്കുക. പരിചയസമ്പത്ത് പരിഗണിച്ചാണ് താരങ്ങൾക്ക് പെൻഷൻ നൽകുന്നത്. 25-ലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചവർക്ക് 70,000 രൂപയും അതിൽ കുറവ് ടെസ്റ്റ് കളിച്ചവർക്ക് 60,000 രൂപയും പ്രതിമാസം ലഭിക്കും.
രഹാനെ 85 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. നേരത്തേ 50,000 രൂപയായിരുന്ന പെൻഷൻ നാലുവർഷങ്ങൾക്ക് മുൻപ് 70,000 രൂപയായി വർധിപ്പിക്കുകയായിരുന്നു. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്ന ഘട്ടത്തിലാണ് പെൻഷൻ തുക വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
‘ഞങ്ങളുടെ മുൻ ക്രിക്കറ്റ് കളിക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കളിക്കാർ ഇപ്പോഴും ഞങ്ങൾക്ക് ജീവവായുവാണ്, ബോർഡിനെ സംബന്ധിച്ചിടത്തോളം അവരുടെ കളി ജീവിതം അവസാനിച്ചതിന് ശേഷം അവർക്ക് പിന്തുണ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. അമ്പയർമാർ വേണ്ടത്ര അംഗീകാരം ലഭിക്കാത്തവരാണ്, ബിസിസിഐ അവരുടെ സംഭാവനകളെ വിലമതിക്കുന്നു. എന്നാണ് ഗാംഗുലി പ്രതികരിച്ചത്.
അതേസമയം, വിരമിച്ച താരങ്ങൾ എപ്പോഴെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ടാൽ പെൻഷൻ ലഭിക്കില്ല. ആ സേവനത്തിന് പ്രത്യേകം ശമ്പളം ലഭിക്കും. രഹാനെ നിലവിൽ ബിസിസിഐയുടെ ഏതെങ്കിലും പദവികൾ വഹിക്കുന്നില്ല.
2020-21 കാലത്ത് ഓസ്‌ട്രേലിയയിൽ രഹാനെക്കു കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയം അവിസ്മരണീയമായ ഒന്നായിരുന്നു. അന്ന് ഒന്നാം ടെസ്റ്റിൽ വിരാട് കോലിക്കു കീഴിൽ ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായി തോൽവി ഏറ്റുവാങ്ങി. പിന്നീട് കോലി, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവർ ഇല്ലാതെ തളർന്നുകിടന്ന ഇന്ത്യ രഹാനെയുടെ നായകത്വത്തിൽ രണ്ടു ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമക്കി (2-1). മെൽബണിലെ രണ്ടാം ടെസ്റ്റിൽ സെഞ്ചുറിയും നേടി.
2011-ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-യിലൂടെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. പിന്നീട് ഏകദിന, ടെസ്റ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യമായി. 2023-24 സീസണിൽ മുംബൈ രഞ്ജി കിരീടം നേടുമ്പോൾ ക്യാപ്റ്റനുമായിരുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഇന്ധനക്ഷാമത്തിന് കാരണം യുക്രൈൻ ആക്രമണമെന്ന് പുതിൻ; ഒടുവിൽ സമ്മതിച്ച് റഷ്യ.







