73,024 പുതിയ പിങ്ക് റേഷൻ കാർഡുകൾ കൂടി; സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി അനുവദിച്ച മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 3) തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണോദ്ഘാടനം നിർവ്വഹിക്കും.

ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണവും മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയുമായി പങ്കെടുക്കും.

പുതിയ കാർഡുകളുടെ വിശദാംശങ്ങൾ:

മാറിവരുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച് അനർഹരെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കി, ഏറ്റവും അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാർഡുകൾ അനുവദിച്ചതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എം.പി, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ. എന്നിവർ പങ്കെടുക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.