മലപ്പുറം : മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവൃത്തി നടത്തിയ സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. മറുപടി ലഭിച്ചശേഷം ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്നതിൽ തീരുമാനമെടുക്കും.മണ്ണിടിച്ചിലിൽ ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും.
പാണക്കാട് വേങ്ങര റോഡിലേക്ക് ബിൽഡിംഗ് നിർമാണം നടക്കുന്ന കുന്നിൻ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. കൈരളി ടിവി ക്യാമറമാൻ ജയേഷിന് പരിക്കേറ്റു. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു.
എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ, പ്രൊമോഷൻ തടയും ; ആലപ്പുഴ മർദ്ദന കേസിൽ രമേശ്ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നടപടി


നെഹ്റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്







