വാഷിങ്ടൻ : ഇറാനുമായുള്ള ചർച്ചകൾ നിലവിൽ നടക്കുന്നുണ്ടെന്നും ഇത് കരാറിൽ ഒപ്പിടാനുള്ള അവരുടെ അവസാന അവസരമാണെന്നും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുഎസുമായി നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ല, എന്നാണ് ഇറാൻ ആവർത്തിച്ചു പറയുന്നത്. ഇതിനിടയിലാണ് ട്രംപ് ശബ്ദം കടിപ്പിച്ചത്. ഇറാന്റെ അഭ്യർഥനപ്രകാരമാണ് ചർച്ചകൾ നടക്കുന്നതെന്നും സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണ ഇതിനുണ്ടെന്നും ട്രംപ് അറിയിച്ചു.
‘‘സൈനിക നടപടി എന്ന അന്തിമ തീരുമാനത്തിലേക്കു കടക്കുന്നതിനു മുൻപ് അവർക്ക് ഒരു അവസാന അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇറാനെതിരെയുള്ള സൈനിക പദ്ധതികൾ ഇപ്പോഴും നിലവിലുണ്ട്. സൈനിക നടപടി ഒഴിവാക്കാൻ ഒരു കരാറിലെത്താൻ ഇറാൻ തന്നെയാണ് യുഎസിനെ സമീപിച്ചത്. ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’’ എന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, യുഎസുമായുള്ള എല്ലാത്തരം ചർച്ചകളും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് നിഷേധിച്ചു. വരും ദിവസങ്ങളിൽ യുഎസുമായി യാതൊരു കൂടിക്കാഴ്ചയും പദ്ധതിയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒമാനുമായി മാത്രമാണു ചർച്ചകൾ നടക്കുന്നതെന്നും അത് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഒന്നുകിൽ പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം പൂർണമായി കീഴടങ്ങേണ്ടി വരുമെന്നും ട്രംപ് മുൻപേ തന്നെ പറഞ്ഞിരുന്നു. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഒരു സാധനവും ഇപ്പോൾ എത്തുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളൊന്നും അവർക്കു മുന്നിലില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


OpenAI ഇന്ത്യ തലപ്പത്തേക്ക് പ്രഭ്ജീത് സിങ്; എഐ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കമ്പനി







