എന്റെ പിള്ളേരെ തൊട്ടുകളിക്കുന്നോടാ എന്ന ലൂസിഫറിലെ മാസ് ഡയലോഡ് അടിച്ചില്ലെങ്കിലും തൂക്കി അകത്തിട്ടിരിക്കുകയാണ് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രി വിജയ് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ്. വിജയ്ക്ക് ഒരു പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. വിവാദ പരാമര്‍ശത്തില്‍ ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ് ഡിഎംകെ. ഇത് ആദ്യമായൊന്നുമല്ല ഉദയാനിധിയുടെ ദ്വയാര്‍ഥ പ്രയോഗം. ഇതാദ്യമായൊന്നുമല്ല തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നത്. മുന്‍പ് അത് ജയലളിത എംജിആര്‍ കരുണാനിധി ത്രയം ആണെങ്കില്‍ ഇന്ന് അത് പ്രമുഖ നടി വിജയ് ഉദയാനിധിയെന്ന് മാത്രം.
2001 ജൂണ്‍ 30-ന് അര്‍ദ്ധരാത്രിയില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. ഫ്ലൈഓവര്‍ നിര്‍മ്മാണ അഴിമതി ആരോപിച്ചായിരുന്നു ജയലളിതയുടെ ഭരണകാലത്ത് കരുണാനിധിയെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം അന്നും ശക്തമായിരുന്നു. അന്ന് ഈ സംഭവത്തിനെതിരെ ദേശീയ തലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.ജയലളിതയും കരുണാനിധിയും തമ്മിലുള്ള രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാവീണ്ടും നാടകീയ സംഭവങ്ങള്‍. കരുണാനിധിയുടെ കൊച്ചുമകന് സ്ത്രീവിരുദ്ധ നിലപാട് പറഞ്ഞ് ഇപ്പോള്‍ അകത്താവുകയാണ്. ഡിഎംകെയ്ക്ക് ആദ്യ തിരിച്ചടി തിരഞ്ഞെടുപ്പിലാണ് കിട്ടിയത്. 10 വര്‍ഷത്തെ ഭരണം നഷ്ടമായി.
വിജയും ടിവികെയും അധികാരത്തില്‍ വന്നു. ഇപ്പോഴിതാ തീകൊള്ളി കൊണ്ട് ചൊറിഞ്ഞ് അഴിക്കുള്ളിലേയ്ക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ചെന്നൈയിലെ വീട്ടിലെത്തി പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. കാവേരി പ്രതിഷേധ യോഗത്തില്‍ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.
പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്സഭയിൽ; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ ഇല്ല
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡി.എം.കെ.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്കി സംസാരിച്ച ഉദയനിധി സ്റ്റാലിന് നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് വലിയ വിവാദമായി മാറിയിരുന്നു. ടിവികെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് ജലവിഭവ മന്ത്രിയുമായ ആനന്ദ്, മന്ത്രി ആദവ് അര്ജുന് എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉദയനിധിയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ചിരുന്നു. ബി.ജെ.പി. ദേശീയ വനിതാ മോര്‍ച്ച അധ്യക്ഷ വാനതി ശ്രീനിവാസന്, നടി ഖുശ്ബു, വി ദി ലീഡേഴ്സ് സംഘടനയുടെ അധ്യക്ഷന്‍ അണ്ണാമലൈ എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ രാഷ്ട്രീയ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്ന ഡിഎംകെയും ടിവികെയും വലിയ ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങുമെന്ന് പുതിയ സംഭവവികാസങ്ങളോടെ വ്യക്തമാവുകയാണ്.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന ഡിഎംകെ പ്രതിഷേധത്തിനിടയില്‍ ഉദയനിധി സ്റ്റാലിന് വിജയ്യെ ‘ഡമ്മി മുഖ്യമന്ത്രി’ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ സദസ്സില്‍ നിന്നും പ്രമുഖ നടിയുടെ പേര് ഉയര്‍ന്നപ്പോള്‍, ഉദയനിധി ചിരിച്ചുകൊണ്ട് ഇരട്ട അര്‍ത്ഥമുള്ള രീതിയില്‍ വെള്ളത്തെയും തൃഷയെയും ബന്ധിപ്പിച്ച് സംസാരിച്ചു. ഇത് പിന്നീട് താന്‍ കാവേരി വെള്ളത്തെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തിരുത്തുകയും ചെയ്തു. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഈ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നു.
സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീല ചുവയുള്ളതുമായ ഇത്തരം തരംതാഴ്ന്ന പ്രസംഗങ്ങള്‍ ഡിഎംകെയുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെന്ന് ടിവികെ നേതാക്കള്‍ കുറ്റപ്പെടുത്തി. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിവികെ വനിതാ വിഭാഗം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. നേരത്തെ വിജയ ഉദയാനിധിക്ക് നിയമസഭയിലെ കുട്ടിക്കഥയിലൂടെ മറുപടി നല്‍കിയിരുന്നു. പാടത്ത് ഒറ്റയ്ക്ക് നില്ക്കുന്ന മുതിര്ന്നയാളോട് ഒരു കുട്ടി എന്താണ് തേടുന്നതെന്ന് ചോദിച്ചപ്പോള്‍, നിന്റെ പിതാവിനെയാണെന്ന് മറുപടി നല്കി’ എന്നായിരുന്നു വിജയ്യുടെ കഥ. അതിന് ഉദയനിധിയുടെ മറുപടിയും വന്നിരുന്നു.
വിജയ്യുടെ പ്രസംഗം ഒരു സിനിമയുടെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ പോലെയാണെന്ന് പരിഹസിച്ച ഉദയനിധി, വിജയ്യുടെ വ്യക്തിജീവിതത്തെ പരാമര്‍ശിച്ച് തിരിച്ചടിച്ചു. ‘ചെങ്കല്‍പ്പെട്ട് കോടതിയില്‍ ഭര്‍ത്താവിനെ തേടുന്ന ഭാര്യയുടെ കഥയും ഇവിടെയുണ്ട്’ എന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. സോഷ്യല്‍ മീഡിയയിലെ വോട്ട് വിഹിത തര്‍ക്കം ടിവികെയ്ക്ക് ജനപിന്തുണയില്ലെന്നും സഭയില്‍ ഭൂരിപക്ഷമില്ലെന്നുമുള്ള ഉദയനിധിയുടെ വിമര്‍ശനത്തിന് വിജയ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമായ കണക്കുകളോടെ മറുപടി നല്‍കിയിരുന്നു.


പരപ്പനങ്ങാടി മണ്ണിടിച്ചിൽ: JCB മാന്തിയ ഭാഗം മാത്രം ഇടിഞ്ഞു, മനുഷ്യനിർമിത ദുരന്തമെന്ന് ആരോപണം; ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ; നൗഫൽ എന്ന വ്യക്തിയുടെ പ്രോപ്പർട്ടി എന്നും റിനിഷ റഫീക്ക്!







