തൃഷയെക്കുറിച്ച് മോശമായി സംസാരിച്ച ഉദയനിധി സ്റ്റാലിനെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ പൊക്കിയത്. തമിഴ് രാഷ്ട്രീയത്തെയും സിനിമ ലോകത്തെയും ഒരുപോലെ പിടിച്ചുകുലുക്കിയ സംഭവത്തോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയും നടി തൃഷയും തമ്മിലുള്ള സൗഹൃദത്തെ കോർത്തിണക്കി കൊണ്ടുള്ള പഴയ കഥകൾ വീണ്ടും ഉയർന്നു വരികയാണ്. ഒരു തമിഴ് കൊമേഴ്സ്യൽ മൂവിക്ക് വേണ്ട പ്ലോട്ടുകൾ എല്ലാം ഒത്തുചേർന്ന ആ സൗഹൃദത്തിൻറെ കഥകളിലേക്ക് നമുക്ക് കടന്നുചെല്ലാം. എന്താണ് ദളപതി വിജയ്ക്കും തൃഷക്കുമിടയിൽ യഥാർത്ഥത്തിൽ നടക്കുന്നത്?
രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം പിടിച്ച കോമ്പോയാണ് വിജയ് തൃഷ കോംബോ. 2004-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഗില്ലി’യിലൂടെ തുടങ്ങിയ ആ മാന്ത്രിക കൂട്ടുകെട്ട് പിന്നീട് തിരുപ്പാച്ചി, ആതി, കുരുവി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡിയായി മാറി. പലപ്പോഴും തൃഷ അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്—’വിജയ് എനിക്ക് സ്പെഷ്യൽ ആണെന്ന്! അങ്ങനെ നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ൽ ‘ലിയോ’യിലൂടെ വീണ്ടും അവർ ഒന്നിച്ചപ്പോൾ ആരാധകരുടെ ആവേശം വാനോളം ഉയർന്നു.
സമീപകാല ചിത്രങ്ങളിലൊന്നും വിജയ് റൊമാന്റിക് രംഗങ്ങളിൽ അത്തരത്തിൽ അഭിനയിച്ചിരുന്നില്ല. എന്നാൽ ലിയോയിൽ വിജയിയും തൃഷയും തമ്മിലുള്ള ഒരു ലിപ്ലോക്ക് രംഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ആരാധകർക്കിടയിൽ അത് വലിയൊരു ഞെട്ടലായി മാറുകയും ചെയ്തിരുന്നു. പിന്നീട് സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങളുടെ ബന്ധത്തിനും ആ രംഗം അത്യാവശ്യമാണെന്ന് കണ്ട് ആ വിവാദങ്ങൾ കേട്ടങ്ങുകയായിരുന്നു.
എന്നാൽ സിനിമയ്ക്ക് അപ്പുറം സോഷ്യൽ മീഡിയയിലും ഇവരെ പറ്റി ഗോസിപ്പുകൾ പടരാൻ തുടങ്ങിയിട്ട് കാലമേറെയായി. പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അതിനുവേണ്ട ചേരുവകൾ തൃഷ ഇട്ടു കൊടുക്കുന്നുമുണ്ടായിരുന്നു. അതിനാൽ തന്നെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും തൃഷയുടെ പബ്ലിക് അപ്പിയറൻസുകളിലും ആരാധകർ എന്തെങ്കിലുമൊക്കെ രഹസ്യങ്ങൾ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ജൂൺ 22-ന് വിജയിയുടെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം തൃഷ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്റർനെറ്റിനെ തീപിടിപ്പിച്ചിരുന്നു.
‘To the person who makes it all worth it, HBD!’ എന്ന് കുറിച്ച തൃഷ, അതിനൊപ്പം ഒരു രഹസ്യ നമ്പർ കൊടുക്കുകയും ചെയ്തു. ‘00.00’. ആത്മീയമായി പുതിയ തുടക്കങ്ങളെയും, അനന്തമായ സാധ്യതകളെയും, രണ്ട് വ്യക്തികൾ തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തെയുമാണ് സൂചിപ്പിക്കുന്ന സംഖ്യയാണിതെന്ന തരത്തിലുള്ള ചർച്ചകൾ ഉടൻതന്നെ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.
ഇതിനിടയിലാണ് തെന്നിന്ത്യൻ നടിയും നിർമ്മാതാവുമായ ചാർമ്മി കൗർ ആ പോസ്റ്റിന് താഴെ നൽകിയ ഒരു കമന്റ് വലിയ വഴിതിരിവായത്. തൃഷയുടെയും വിജയിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് അവരെ “Pure gold couple” എന്ന് വിശേഷിപ്പിച്ച ചാർമ്മിയുടെ കമന്റ്, സിനിമാലോകത്ത് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് ആക്കം കൂട്ടുകയും, ആരാധകർക്കിടയിൽ ഇതൊരു പരോക്ഷ സ്ഥിരീകരണമായി മാറുകയും ചെയ്തു. പിന്നാലെ വിജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വന്നതും അതിനുശേഷം ഉണ്ടായ സംഭവങ്ങളും ഈ അഭ്യൂഹങ്ങൾക്ക് വലിയ കരുത്ത് പകരുന്നതായിരുന്നു.
വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും, അവിടെ അദ്ദേഹത്തിന്റെ മാതാവുമായി വളരെ സ്നേഹത്തോടെ സംസാരിച്ചു നിൽക്കുകയും ചെയ്തതായിരുന്നു സംഭവം. കൂടാതെ ചടങ്ങിൽ വിജയിയുടെ ഭാര്യയും മക്കളും പങ്കെടുക്കാതിരുന്നത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഇതിനുപുറമേ, മുൻപ് ഒരു ഹൈ-പ്രൊഫൈൽ ചെന്നൈ വിവാഹ റിസപ്ഷനിൽ ഇവർ രണ്ടുപേരും ഒരുമിച്ച് വന്നിറങ്ങിയതും ആരാധകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് ചടങ്ങിന് തൊട്ടടുത്ത ദിവസം തൃഷ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ്! ചിത്രത്തിനൊപ്പം തൃഷ കുറിച്ച വരികൾ ഇതായിരുന്നു: ‘The love is always louder.’—ഇന്റർനെറ്റിൽ നിമിഷനേരം കൊണ്ടാണ് ഈ ക്യാപ്ഷൻ തരംഗമായി മാറിയത്.
1999-ൽ ആരാധകയായി എത്തി ജീവിതസഖിയായ സംഗീതയെ വിവാഹം കഴിച്ച വിജയ്, സിനിമാലോകത്തെ ഏറ്റവും സന്തോഷമുള്ള കുടുംബജീവിതം നയിച്ചയാളാണ്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ സംഗീതയുമായുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതോടുകൂടി, ഗോസിപ്പ് കോളങ്ങളിൽ വിജയിയുടെയും തൃഷയുടെയും പേര് വീണ്ടും മുൻനിരയിലേക്ക് വന്നു.
ഒന്നുകിൽ സിനിമയിലെ തകർപ്പൻ കഥാപാത്രങ്ങൾ, അല്ലെങ്കിൽ വർഷങ്ങളായുള്ള ആഴത്തിലുള്ള സൗഹൃദം—ഇതാണ് ഒരു വശത്തെ സത്യം. എന്നാൽ മറുവശത്തോ, ചാർമ്മിയുടെ കമന്റുകളും, സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രത്യേക സാന്നിധ്യവും, മിസ്റ്ററി പോസ്റ്റുകളും ചേർത്ത് വെച്ച് ആരാധകർ ആഘോഷിക്കുന്ന ആയിരക്കണക്കിന് ഊഹാപോഹങ്ങളും.
2004-ൽ ‘ഗില്ലി’യിലൂടെ തുടങ്ങിയ ആ മാന്ത്രിക കൂട്ടുകെട്ട് ഇന്ന് തമിഴകത്ത് മറ്റൊരു തലത്തിലേക്ക് എത്തിനിൽക്കുകയാണ്. ഒരുവശത്ത് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുമ്പോൾ, മറുവശത്ത് ഇരുവരുടെയും വ്യക്തിജീവിതവും പ്രണയ ഗോസിപ്പുകളും കോളിവുഡിലെ എന്നെന്നേക്കുമുള്ള ഏറ്റവും വലിയ മിസ്റ്ററിയായി തുടരുകയാണ്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, ഓരോ പുതിയ സംഭവങ്ങളും ഈ കഥയ്ക്ക് ആക്കം കൂട്ടിക്കൊണ്ടേയിരിക്കുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വിഴിഞ്ഞത്തിന് ആഗോള കുതിപ്പ്; അദാനിയുമായി കൈകോർത്ത് ഷിപ്പിംഗ് ഭീമൻ എം.എസ്.സി ഗ്രൂപ്പ്, 13,000 കോടിയുടെ മെഗാ നിക്ഷേപം







