തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കൂടുതൽ പ്രിയദർശിനി ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം നഗരത്തിൽ കൂടുതലായി സർവീസ് നടത്തുന്നത് സിറ്റി ഫാസ്റ്റ് ബസുകളാണെന്നും ഇതുമൂലം സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്ന ബസുകളുടെ എണ്ണം കുറവാണെന്നുമുള്ള പരാതികളെ തുടർന്നാണ് നടപടി. പേരൂർക്കട, വികാസ്ഭവൻ ഡിപ്പോകളിൽ നിന്നാണ് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ ആരംഭിച്ചത്.
പുതിയ റൂട്ടുകളുടെ ഫ്ലാഗ് ഒഫ് പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പ്രിയദർശിനിയുടെ പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ടു പുതിയ റൂട്ടുകൾ കൂടി അനുവദിച്ചതെന്ന് ഫ്ളാഗ് ഒഫ് ചടങ്ങിൽ കെ മുരളീധരൻ പറഞ്ഞു.
‘ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം


വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്







