തിരുവനന്തപുരം: കേരള സർക്കിളിന്റെ പുതിയ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി അമിതാഭ് സിംഗ് ഐ.പി.ഒ.എസ് (IPoS) ചുമതലയേറ്റു. 1995 ബാച്ച് ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
തപാൽ വകുപ്പിൽ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അമിതാഭ് സിംഗ്. നാഗ്പൂർ പോസ്റ്റൽ സർവീസസ് ഡയറക്ടർ, ഗാസിയാബാദിലെ റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി ജോയിന്റ് ഡയറക്ടർ, ബാങ്കോക്കിലെ ഏഷ്യൻ പസഫിക് പോസ്റ്റൽ കോളേജ് ഫാക്കൽറ്റി, ന്യൂഡൽഹി പോസ്റ്റൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ട്രെയിനിംഗ് & വെൽഫെയർ), മഹാരാഷ്ട്ര സർക്കിൾ പോസ്റ്റ്മാസ്റ്റർ ജനറൽ (മെയിൽസ് & ബിസിനസ് ഡെവലപ്മെന്റ്) തുടങ്ങിയ പ്രമുഖ പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
തപാൽ വകുപ്പിന്റെ ആധുനികവൽക്കരണത്തിലും സാങ്കേതിക മുന്നേറ്റങ്ങളിലും നിർണ്ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിസാറ്റ് മണി ഓർഡർ സിസ്റ്റം (VSAT Money Order System), പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ഭരണപരിചയവും നേതൃപാടവവും കേരള പോസ്റ്റൽ സർക്കിളിന്റെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്കും സേവന വിതരണത്തിനും കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.
വന്ദേമാതരവും ഇനി ദേശീയഗാന പദവിയിൽ; ബിൽ ലോക്സഭയും പാസാക്കി, “ജനങ്ങളെ ഭിന്നിപ്പിക്കുന്നു” എന്ന് കനിമൊഴി ; ആലാപനം മനഃപൂർവം തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ്!


ഉദ്ധവ് താക്കറെയെ പൂട്ടി ഗഡ്ഗരി; മുംബൈ ശിവാജി പാര്‍ക്കില്‍ വന്‍ റാലിക്കിറങ്ങിയ ശിവസേന നേതാവിനെ കണ്ടം വഴി ഓടിച്ച് സുരേഷ് ഗോപിയും!







