മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.
അപകടം നടന്ന റോഡിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്. ഇവിടെ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഇരട്ടി വേഗതയിലാണ് ബസ് എത്തിയിരുന്നത്. ആദ്യ വളവ് പിന്നിട്ട് രണ്ടാമത്തെ വളവിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത കാരണം വാഹനം നിയന്ത്രണം വിടുകയായിരുന്നു.
റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതാണ് ബസ് മറിയാൻ കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് രണ്ടായി പിളരുകയും തലകീഴായി മറിയുകയും ചെയ്തിരുന്നു. കോഴിക്കോട് പെരുവയൽ സ്വദേശിയായ വൈഷ്ണവ് എന്ന യാത്രക്കാരനാണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.
മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു


ജീവിക്കാൻ ഒരൊറ്റ വഴി മാത്രം; ഗതികെട്ട് കെ.എസ്.ആർ.ടി.സി ടയറിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമ; ഉപ്പുതറയിലെ നാടകീയ പ്രതിഷേധം







