നാടിന് നന്മയേകിയ മനുഷ്യന്‍ ; പൊതുവിദ്യാഭ്യാസ രംഗത്തെ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തി; റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി അശോക് ഐഎഎസിന്റെ അച്ഛന്‍ ബി. ബാലസുന്ദരം അന്തരിച്ചു ;

തിരുവനന്തപുരം: സഹകരണ വകുപ്പ് റിട്ടയര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാറും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ബി. ബാലസുന്ദരം (86) അന്തരിച്ചു. ചൊവ്വാഴ്ച (ഓഗസ്റ്റ് 4) പുലര്‍ച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
കൊല്ലം ചാത്തന്നൂര്‍ കൃഷ്ണമന്ദിരത്തില്‍ മുള്ളഴികം കുടുംബാംഗമാണ്. നിലവില്‍ തിരുവനന്തപുരം കേശവദാസപുരം പിള്ളവീടുനഗര്‍ ‘കൃഷ്ണപ്രീതി’യിലാണ്  താമസം.
സംസ്ഥാന സഹകരണ വകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, ഔദ്യോഗിക സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും പൊതു-വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായിരുന്നു. കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള വെറ്ററിനറി-കാര്‍ഷിക സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി. അശോക് ഐ.എ.എസ്, കാനഡയില്‍ (ടൊറോണ്ടോ) ഐ.ടി കണ്‍സള്‍ട്ടന്റ് എഞ്ചിനീയറായ ബി. പ്രശോഭ് എന്നിവര്‍ മക്കളാണ്. കൊല്ലം എസ്.എന്‍. വനിതാ കോളേജ് സുവോളജി വിഭാഗം മുന്‍ മേധാവി പരേതയായ പ്രൊഫ. പി. രമാമണിയാണ് ഭാര്യ.
മരുമക്കള്‍: വി.എസ്.എസ്.സി സയന്റിസ്റ്റ്-എഞ്ചിനീയര്‍ ലക്ഷ്മി പ്രീതി മണി, കാനഡയില്‍ സിറ്റി സിവില്‍ എഞ്ചിനീയറായ മനു വാസന്തി.
പേരക്കുട്ടികള്‍: ഡോ. അര്‍പിത അശോക്, റോഹന്‍ പ്രശോഭ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.