കൊല്ലം: സർക്കാർ ആശുപത്രിയ്ക്കുള്ളിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും ആരോഗ്യമന്ത്രി കെ മുരളീധരന് സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയായിരുന്നു.
നഴ്സുമാരും രോഗികളും അടുത്തുതന്നെയുണ്ട്. മന്ത്രി ഇവരെ വിലക്കുകയോ സ്വീകരണം നിഷേധിക്കുകയോ ചെയ്യാതെ ചിരിയോടുകൂടി അത് ഏറ്റുവാങ്ങുകയായിരുന്നു.ആശുപത്രിയുടെ വളപ്പിൽപോലും രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ഒന്നും ചെയ്യാൻ പാടില്ല എന്നപേരിൽ ഡിവൈഎഫ്ഐ വർഷങ്ങളായി നൽകുന്ന പൊതിച്ചോറിനെതിരെ വലിയ വിമർശനം ഉയർത്തിയ മന്ത്രിയുടെ ഈ സ്വീകരണത്തിനെതിരെ ഇതിനോടകം വിമർശനം ഉയർന്നുകഴിഞ്ഞു.
രാഷ്ട്രീയപാർട്ടിയുടെ കൊടി പിടിച്ച് ഭക്ഷണം നൽകേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഡിവൈഎഫ്ഐക്കെതിരെ രംഗത്ത് വന്നത്.
7 മിനിറ്റ്, 700 അജൻഡകൾ! കോർപ്പറേഷനിൽ വൻ ബഹളം


എട്ട് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്, വിവിധ സിറ്റികളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്തും







