തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നാലെ ശബരിമല നെയ്യ് ക്രമക്കേടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതിയാകും. ദുരൂഹ ഇടപാടിന് അനുമതി നല്‍കിയത് പ്രശാന്തെന്ന് കണ്ടെത്തിയതോടെയാണ് പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് അന്വേഷിക്കുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തെ ഇന്നലെയാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയമിച്ചത്. നെയ്യിൽ വലിയൊരു ഭാഗം വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും പകരം മായം കലർന്നത് എത്തിച്ചെന്നുമാണ് ആരോപണം. 20,000 യൂണിറ്റ് അരവണയ്ക്കായി 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ.
ഇതില്‍ രണ്ട് കാര്യങ്ങളിലാണ് ദുരൂഹത സംശയിക്കുന്നതും അന്വേഷിക്കുന്നതും. ഗുണനിലവാരമില്ലാത്ത നെയ്യാണ് ശബരിമലയിലെത്തിയത്. അതിനാല്‍ യഥാര്‍ത്ഥ നെയ്യ് മറിച്ചുവിറ്റു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ഒന്നാമത്തെ സംശയം. മറ്റൊന്ന് ഉയര്‍ന്ന വിലക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. ഈ ഇടപാടും അന്വേഷിക്കും. അതേസമയം, മില്‍മയിലെ ആരെയും പ്രതിചേര്‍ക്കില്ല.
‘വന്ദേമാതരം വിവാദം കെട്ടടങ്ങുമോ? ‘പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ല’; വിശദീകരണവുമായി ലോക്ഭവൻ!









