ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി യുവാക്കളുമായി കൂടുതൽ അടുക്കാൻ സോഷ്യൽ മീഡിയയിലെ ട്രെൻഡായ ‘Get Ready With Me’ (GRWM) ആശയം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള റീലുകളും വീഡിയോകളും പങ്കിടാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു .
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും നെയ്‌ത്തുകാരെയും ചെറുകിട ഉൽപ്പാദകരെയും പിന്തുണയ്‌ക്കാനുമാണ് ഈ പ്രചാരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കൈത്തറി വസ്ത്രങ്ങൾ വീഡിയോയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, 1905-ലെ സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രപ്രാധാന്യവും ചൂണ്ടിക്കാട്ടി. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ കൈത്തറി ദിനവും ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;


എൽസിയു അവസാനിച്ചിട്ടില്ല, തുടരുമെന്ന് ലോകേഷ്







