ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ ആദ്യ മൂന്ന് പ്രതികൾ കുറ്റകൃത്യം എങ്ങനെ നടപ്പാക്കിയെന്നത് സിബിഐ കുറ്റപത്രത്തിൽ വിശദീകരിച്ചു. പരീക്ഷയ്ക്കിടെ ചെറിയ കടലാസ് കഷ്‌ണങ്ങളിൽ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്തും, ചിലർ ചോദ്യോത്തരങ്ങൾ മനഃപാഠമാക്കി ജോലികഴിഞ്ഞ് പുറത്തുവന്നശേഷം അവ രേഖപ്പെടുത്തിയും വിവരങ്ങൾ പുറത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. എൻസിഇആർടി പാഠപുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങൾ രേഖപ്പെടുത്തിയും ചോദ്യപേപ്പറിലെ ഉള്ളടക്കം പുറത്തേക്ക് എത്തിച്ചെന്നും സിബിഐ പറയുന്നു. 94 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുന്ന പ്രതികളുടെ ഹർജിയെ എതിർത്ത് കുറ്റപത്രം സമർപ്പിച്ചെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും സി.ബി.ഐ.ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു.
നുണപരിശോധന,ബ്രെയിൻ മാപ്പിംഗ്,പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയരാകാമെന്ന് കാട്ടി മംഗിലാൽ ബിവാൽ, ദിനേശ് ബിവാൽ, വികാസ് ബിവാൽ എന്നീ പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇന്നലെ വാദമുഖങ്ങൾ പൂർത്തിയായതോടെ ഹർജി തിങ്കളാഴ്ച വിധി പറയാനായി മാറ്റി. അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇന്നലെ കേസിലെ 13 പ്രതികൾക്കും കൈമാറി. കുറ്റപത്രം സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമെടത്തേക്കും
’പോലീസ് മോശമായി പെരുമാറി’: സുഗതനെ വൈകിട്ടുവരെ കസ്റ്റഡിയിൽ വിട്ട് കോടതി


കെഎസ്ഇബി ഗോൾ അടിക്കുമോ? 19, 20 തീയതികളിൽ വൈദ്യുതി മുടക്കം പൂർണമായി ഒഴിവാക്കാൻ കടുത്ത തീരുമാനത്തിലേക്ക്; തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് പവർകട്ട്!;







