ആത്മാക്കളെ കണ്ടിട്ടുണ്ടെന്ന് ലെന ; ജീന്‍സും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാള്‍ ,ചോദിച്ചപ്പോള്‍ മരിച്ചുപോയെന്ന് പറഞ്ഞു

നടി ലെനയുടെ പല തുറന്ന് പറച്ചിലുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.
വര്‍ഷങ്ങളായി ആത്മീയ പാതയിലാണ് നടി. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകവും ലെനയെഴുതി. ആത്മീയതയെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
ആര്‍ത്തവവിരാമത്തെക്കുറിച്ച് വുമണോപോസ് എന്ന പുസ്തകമാണ് മറ്റൊന്ന്.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണ് ലെന. ഇപ്പോഴിതാ മരിച്ചുപോയ ആളുകളുടെ ആത്മാവിനെ കണ്ടിട്ടുണ്ടെന്ന് നടി ലെന. ഒന്നിലേറെ തവണ താന്‍ അത്തരം രൂപങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അത്തരത്തില്‍ ഒരു അനുഭവവും പങ്കുവെച്ചാണ് ലെന വിശദീകരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലെന വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

നമുക്ക് തന്നെ ചില സമയത്ത് മുറിയില്‍ സാന്നിധ്യം അനുഭവപ്പെടാം.പേടിയായതുകൊണ്ടാണ് അതിനോട് ആശയവിനിമയം നടത്താത്തത്. പലര്‍ക്കും വ്യക്തമായി ആത്മാക്കളെ കാണാം. ഞാന്‍ ആത്മാക്കള്‍ എന്നല്ല വിളിക്കുന്നത്. രൂപമുണ്ടായിരുന്ന ഒരാള്‍ മരിച്ചാല്‍ അവരുടെ എനര്‍ജി ഇംപ്രിന്റ് ഇവിടെനിന്ന് പോവാന്‍ കുറേ സമയം എടുക്കുമെന്ന് ആത്മാക്കളെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ലെന പറയുകയാണ്. ഇതിന്റെ കുറേ ഉദാഹരണങ്ങളും പുസ്തകങ്ങളുമുണ്ട്. പാര സൈക്കോളജി എന്ന ഫീല്‍ഡില്‍ വരുന്നതാണ് ഇത്. എല്ലാവര്‍ക്കും മനസിലാവണമെന്നില്ല. കാണാന്‍ കഴിയുന്ന ഒരുപാടുപേരുണ്ടെന്നും താരം പറയുന്നു. സ്വന്തം അനുഭവവും ലെന പങ്കുവച്ചു. ഞ്ഞു. മോഷന്‍ ഡിറ്റക്റ്റിങ് സി.സി.ടി.വിയില്‍ ഹ്യൂമന്‍ ബോഡി ഡിറ്റക്റ്റഡ് എന്ന് കാണിച്ചു.

എനിക്ക് കണ്ടിട്ട് ഒന്നും മനസിലായില്ല. നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല. കാണാന്‍ കഴിയുന്ന സുഹൃത്തിന് സ്‌ക്രീന്‍ഷോട്ട് അയച്ചുകൊടുത്തു. അവര്‍ എനിക്ക് സര്‍ക്കിള്‍ ചെയ്ത് തിരിച്ചു അയച്ചു തന്നു. ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് വ്യക്തമായി കാണാമെന്നാണ് നടി പറയുന്നത്. ഒന്നു രണ്ടു വട്ടം കണ്ടിട്ടുണ്ടെന്നും സുഹൃത്തിന്റെ വീട്ടില്‍ നിന്ന സമയത്ത്, ഉറക്കത്തില്‍നിന്ന് എഴുന്നേറ്റപ്പോള്‍ ഉയരമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയുമിട്ട് സഞ്ചിയുമായി നടന്നുപോകുന്നത് കണ്ട് ഞെട്ടി.

കിടന്നുറങ്ങുന്ന മുറിയിലൂടെ ഒരാള്‍ പോയോ എന്ന് തോന്നി നോക്കിയപ്പോള്‍ അപ്പുറത്ത് പോവാന്‍ ഒന്നുമില്ല, ജനലാണ്. പുറത്തിറങ്ങി ചോദിച്ചു, ഇങ്ങനെ ജീന്‍സും ജുബ്ബയുമിട്ട് ഒരാള്‍ പോയെന്ന് അവര്‍ മരിച്ചുപോയിട്ട് കുറച്ചായ ഒരാളുടെ പേര് പറഞ്ഞുവെന്നും ലെന ഓര്‍ത്തെടുക്കുന്നു. കുറച്ചു നാള്‍ ആളുകളെ കാണാനുള്ള സിദ്ധി ഉണ്ടായിരുന്നു. അത് ലഭിച്ച ഉടനെ തന്നെ വേണ്ടെന്ന് വെച്ചു. പക്ഷേ കണ്ടിട്ടുണ്ടെന്ന് ലെന ഉറപ്പിക്കുകയാണ്. കഴിഞ്ഞ ജന്മത്തില്‍ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നുവെന്നും അതിന് ശേഷം 29 വയസ് വരെയുള്ള ജീവിതമുണ്ടായിരുന്നുവെന്നും ലെന പറയുന്നു

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.