തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ പോലീസ് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടായി ജെ. കെ. ദിനിൽ ചുമതലയേറ്റു. രണ്ടാം തവണയാണ് അദ്ദേഹം തിരുവനന്തപുരം റൂറലിൽ അഡീഷണൽ എസ്.പിയായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലം സിറ്റി പോലീസ് അഡീഷണൽ എസ്.പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രമുഖ കേസുകളിൽ നിർണ്ണായക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് ജെ. കെ. ദിനിൽ. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ കോവളത്തെ വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിചാരണക്കോടതിയിൽ കൃത്യമായി കുറ്റപത്രം സമർപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. ഈ കേസിൽ പ്രതികളായ രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷ വിഭിച്ചിരുന്നു.
കൂടാതെ, വലിയ തരംഗം സൃഷ്ടിച്ച കരുനാഗപ്പള്ളി അലുവ അതുൽ കൊലക്കേസിന്റെ അന്വേഷണ മേൽനോട്ടച്ചുമതല വഹിച്ചതും കൊല്ലം സിറ്റി അഡീഷണൽ എസ്.പിയായിരുന്ന ദിനിലാണ്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
തിമിർത്ത് പെയ്ത് മഴ: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എട്ട് കള്ളക്കടൽ പ്രതിഭാസത്തിൽ ജാഗ്രതാ നിർദ്ദേശം


സ്വർണക്കൊള്ള കേസ്: പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് തിങ്കളാഴ്ച നൽകും







