ഇത്തവണത്തെ ഓണം ആഘോഷത്തിലാറാടിക്കാൻ നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്നു. ഗിരീഷ് എ. ഡി. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിന് ഒരാഴ്ച മുന്നേ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഗിരീഷ് എ. ഡി. ഒരുക്കുന്ന ഈ ചിത്രം ഒരു ഔട്ട് ആന്റ് ഔട്ട് റോം – കോം (Romantic-Comedy) ജോണറിലാണ് എത്തുന്നത്. ഓണക്കാലത്ത് തിയേറ്ററുകളിൽ വലിയൊരു ചിരിമേളം തന്നെ സൃഷ്ടിക്കാൻ പോകുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ‘പ്രേമലു’വിന്റെ വൻ വിജയത്തിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമായ ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അജ്‌മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിക്കുമ്പോൾ ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും വിനായക് ശശികുമാർ ഗാനരചനയും കൈകാര്യം ചെയ്യുന്നു. ധന്യ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), ആക്ഷൻ സന്തോഷ് (സംഘട്ടനം), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിങ്), എഗ്ഗ് വൈറ്റ് (VFX), യെല്ലോ ടൂത്ത്സ് (പോസ്റ്റർ ഡിസൈൻ), ആതിര ദിൽജിത്ത് (PRO) എന്നിവരടങ്ങുന്ന വൻ സാങ്കേതിക നിരയാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.


ആ കീഴ്വഴക്കം മാറ്റി മറിച്ചു ;ഗീതു മോഹൻദാസിനെ പ്രശംസിച്ച് ഹുമ ഖുറേഷി
പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







