സൂര്യയെ നായകനാക്കി ജനപ്രിയ സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ട്രെയ്‌ലർ പുറത്തുവന്നു. യൂട്യൂബിലും സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം വരും ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
ചിത്രത്തിലെ ജി. വി. പ്രകാശ് കുമാർ ഈണം നൽകിയ ഗാനങ്ങളെല്ലാം തന്നെ റിലീസിന് മുൻപേ തന്നെ സൂപ്പർ ഹിറ്റുകളായി മാറിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായ ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവരാ നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണയും (നാനി), ലൈൻ പ്രൊഡ്യൂസർ കരുമാഞ്ചി ഉമാ മഹേശ്വര റാവുവുമാണ്.
NEET സമരത്തിന്റെ ഹീറോയ്ക്ക് പിന്നാലെ പെൺകുട്ടികളുടെ പുതിയ ക്രഷ് ഇനി കല്യാണപ്പന്തലിലേക്ക്?
ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ വി. വെങ്കട്ടും, നൃത്തസംവിധാനം ശേഖർ വിജെ, വിജയ് ബിന്നി എന്നിവരും ഒരുക്കിയിരിക്കുന്നു. കെ. എൻ. വിജയകുമാർ സംഭാഷണങ്ങൾ എഴുതിയ ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസർ വാസുദേവ റാവു മൊജ്ജാദയും കളറിസ്റ്റ് വൈശാഖ് ശിവയുമാണ് (ന്യൂബ് സ്റ്റുഡിയോസ്). ടി. ഉദയ് കുമാർ ഡോൾബി അറ്റ്മോസ് മിക്സിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ ടീസർ കട്ട് തയാറാക്കിയത് ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല എന്നിവർ ചേർന്നാണ്. കബിലൻ പബ്ലിസിറ്റി ഡിസൈനും ശബരി പിആർഒ ജോലികളും കൈകാര്യം ചെയ്യുന്നു.


വിജയ്–തൃഷ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തമിഴ്നാട് രാഷ്ട്രീയം; പ്രതിഷേധം ശക്തമായതിന് പിന്നാലെ ഉദയനിധി സ്റ്റാലിന് തിരിച്ചടി, കേസും പൊലീസ് നടപടിയും







