കാസർകോട്ടെ സ്കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ കുറിച്ചുള്ള ചോദ്യോത്തരം ഉൾപ്പെടുത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി. വിഷയം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. വിദ്യാഭ്യാസ മേഖലയിൽ യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ഇതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ആഗസ്റ്റ് 6 ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ (Club Activity ) തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി. ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കി.


“സതീശനെ ഇനി കാണണ്ട, പിച്ചച്ചട്ടിയുമായി നിൽക്കില്ല” , സുരേഷ് ഗോപി ആദ്യം അമ്മ ശുദ്ധീകരിക്കട്ടെ!”; മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജി. സുകുമാരൻ നായർ!
പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്… അപകടം വരും മുൻപ് ഫോണിലെത്തും മുന്നറിയിപ്പ്; ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ സാചേത്, നിങ്ങളുടെ മൊബൈൽ എങ്ങനെ രക്ഷാകവചമാകും?







