മൂവാറ്റുപുഴ: പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്‌സ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ സംഘർഷം. ഞായറാഴ്ച പ്രാർഥനയ്ക്കായി ഓർത്തഡോക്‌സ് വിഭാഗത്തിലെ വൈദികർ പള്ളിയിലെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.
പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പള്ളി സംബന്ധിച്ച അവകാശ തർക്കത്തിൽ മൂവാറ്റുപുഴ സബ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെയാണ് ഓർത്തഡോക്‌സ് വിഭാഗത്തിലെ വൈദികർ പള്ളിയിലെത്തിയത്.
വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയുമായി ബന്ധപ്പെട്ടാണ് അവകാശ തർക്കം നിലനിൽക്കുന്നത്. സംഘർഷത്തിൽ വികാരിമാരടക്കം ആറ് പേർക്ക് പരിക്കേറ്റു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ ട്വിസ്റ്റ്; കാണാതായ യുവാവിനെ കഷ്ടപ്പെട്ട് കണ്ടത്തി, ഒപ്പം എംഡിഎംഎയും!







