സൗരവ് ഗാംഗുലിയും യുവരാജ് സിങ്ങും ഡൽഹി ക്യാപിറ്റൽസിലേക്ക് എത്താൻ സാധ്യത. ബെംഗളൂരുവിലെ ജസ്റ്റ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഡൽഹി ക്യാപിറ്റൽസിന്റെ ട്രയൽസിൽ സൗരവ് ഗാംഗുലിയുടെയും യുവരാജ് സിങ്ങിന്റെയും സാന്നിധ്യമാണ് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ഇരുവരുടെയും സാന്നിധ്യം ടീമിന്റെ കോച്ചിംങ് സെക്ഷനിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സൗരവ് ഗാംഗുലി ടീമിന്റെ ഹെഡ് കോച്ച് അല്ലെങ്കിൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് എന്നീ പ്രധാന ചുമതലകളിലേക്ക് എത്തിയേക്കും. അതേസമയം, യുവരാജ് സിങ് ബാറ്റിങ് കോച്ചായി ടീമിന്റെ ബാക്ക്റൂം സെറ്റപ്പിലേക്ക് കടന്നുവരുമെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ട് മാച്ച് വിന്നർമാർ പുതിയ റോളിൽ ഒന്നിക്കുന്നത് ആരാധകർക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
ഇതിനുപുറമെ, ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തുമായി യുവരാജിനുള്ള അടുത്ത ബന്ധവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നു. തന്റെ കരിയറിലെ മോശം ഘട്ടങ്ങളിൽ യുവരാജിന്റെ ഉപദേശങ്ങൾ പന്ത് തേടാറുണ്ടായിരുന്നു. അമിത് മിശ്രയും ട്രയൽസിൽ സജീവമായി പങ്കെടുത്തിരുന്നു.
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും പ്ലേഓഫിലെത്താൻ കഴിയാതെ പോയതും, 2026 സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതുമാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ കോച്ചിംഗ് സെക്ഷനിൽ വലിയ അഴിച്ചുപണിക്ക് വഴിയൊരുക്കുന്നത്. വെണുഗോപാൽ റാവു, ഹേമങ് ബദാനി, മുനാഫ് പട്ടേൽ, ഇയാൻ ബെൽ എന്നിവരടങ്ങുന്ന നിലവിലെ കോച്ചിങ് സംഘം ടീമിന്റെ ഭാഗമായി തുടർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ 19 ഐപിഎൽ സീസണുകൾ പിന്നിട്ടിട്ടും ഒരുതവണ പോലും കിരീടം നേടാൻ കഴിയാത്ത ഡൽഹി ക്യാപിറ്റൽസ്, ഗാംഗുലിയുടെയും യുവരാജിന്റെയും നേതൃത്വത്തിൽ കിരീടനേട്ടത്തിനായി തന്ത്രങ്ങൾ മെനയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ദിയ ബിനു ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം: എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം ശക്തം.







