തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം.
ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ് പിഷാരടി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു എന്ന വികാരം തന്നെയാണ് ശ്വേതാ മേനോന് പങ്കുവെക്കുന്നത്. താന്‍ തികച്ചും സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയി മറുപടി നല്‍കിയിട്ടും, രാഷ്ട്രീയ-പദവി ജാഗ്രതയില്ലാതെ പെരുമാറിയ പിഷാരടിയെ പരസ്യമായി തിരുത്തിക്കാനും സംഘടനയ്ക്കുള്ളില്‍ പൂട്ടാനും തന്നെയാണ് ശ്വേതയുടെ നീക്കം. താരസംഘടനയിലെ വനിതാ കൗണ്‍സില്‍ അംഗങ്ങളും ശ്വേതയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്.
സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഒരു നടിയോട് ഇത്രയും തരംതാണ രീതിയില്‍ സംസാരിച്ച പിഷാരടിയെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലാക്കുന്നതാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പ്. വ്യക്തിപരമായ തമാശ എന്ന ലേബലില്‍ ഇതിനെ ഒതുക്കിത്തീര്‍ക്കാന്‍ പിഷാരടി അനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഓഡിയോയിലെ കൃത്യമായ തെളിവുകള്‍ ജനപ്രതിനിധി കൂടിയായ പിഷാരടിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളും സൈബര്‍ യുദ്ധങ്ങളും മോളിവുഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതില്‍ മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത അതൃപ്തിയിലാണ്. മുതിര്‍ന്ന താരങ്ങളായ തങ്ങളുടെ പേരുകള്‍ ഇത്തരം തരംതാണ ഫോണ്‍ കോള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ഇരുവരും കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായാണ് വിവരം.
സംഘടനയില്‍ ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന പ്രവണത ഇനി അനുവദിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ യാതൊരുവിധ മധ്യസ്ഥ ചര്‍ച്ചകള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ നില്‍ക്കാതെ കടുത്ത അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. സംഘടനയുടെ ആഭ്യന്തര അച്ചടക്ക സമിതി തന്നെ ഈ വിഷയത്തില്‍ തീരുമാനം എടുക്കട്ടെയെന്നാണ് ഇവരുടെ നിലപാട്. ഈ ഓഡിയോ ലീക്കോടെ മലയാള സിനിമാ ലോകത്തെ താരങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്.
അടുത്ത സുഹൃത്തുക്കളായ താരങ്ങള്‍ പരസ്പരം വിളിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പോലും ഇപ്പോള്‍ പൂര്‍ണ്ണമായി നിലച്ച മട്ടാണ്. ആര്, എപ്പോള്‍, ആരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുമെന്നോ, അത് എപ്പോഴാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുക എന്നോ അറിയാത്ത അവസ്ഥയാണുള്ളത്. താരങ്ങളുടെ സ്വകാര്യ ഗ്രൂപ്പുകളിലും ലൊക്കേഷനുകളിലും ഇപ്പോള്‍ അവിശ്വാസത്തിന്റെ നിഴല്‍ പടര്‍ന്നു കഴിഞ്ഞു.
സിനിമാ ലൊക്കേഷനുകളില്‍ പരസ്പരം സംസാരിക്കുമ്പോള്‍ പോലും താരങ്ങള്‍ ഇപ്പോള്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഒരു ഫോണ്‍ കോള്‍ വഴി ഒരാളുടെ കരിയറും രാഷ്ട്രീയ ഭാവിയും ഇല്ലാതാകാം എന്ന യാഥാര്‍ത്ഥ്യമാണ് മോളിവുഡിനെ ഇപ്പോള്‍ അങ്കലാപ്പിലാക്കിയിരിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


നരേന്ദ്ര മോദിയെ അവഹേളിച്ചത് തെറ്റ്; “വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത്!” ജാൻമണിയ്ക്കെതിരെ തുറന്നടിച്ച് സുഹൃത്ത് രഞ്ജിനി ഹരിദാസ്!







