അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്.
പോലീസ് അടിച്ചമർത്തലിലും പിന്മാറാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP
കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്കോസ്മോസ് സയൂസ് MS-29 ബഹിരാകാശ പേടകത്തിലാണ് യാത്ര തിരിക്കുന്നത്.യുഎസ് എയർഫോഴ്സിൽ പർവതാരോഹകർക്ക് വൈദ്യസഹായം നൽകുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിലും ഇദ്ധേഹം പ്രവർത്തിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്കായി റോട്ടറി അംബാസേഡോറിയൽ സ്കോളർ എന്ന നിലയിൽ മേനോൻ ഒരു വർഷം ഇന്ത്യയിൽ ചിലവഴിച്ചിട്ടുണ്ട്.
യു.എസിലെ മിനിയാപോളീസിൽ ജനനം. മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും യുക്രെയ്നിൽനിന്നും കുടിയേറിയവരാണ്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും (മുൻപ് വിൽഹെം) ബഹിരാകാശ സഞ്ചാരിയാണ്. 2014-ൽ ഫ്ളൈറ്റ് സർജനായി നാസയിൽ ചേർന്ന അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. 2018-ൽ ഇലോൺ മസ്കിന്റെ സ്പേസ്എക്സിലേക്ക് മാറുകയും സ്പേസ്എക്സിനെ ആദ്യത്തെ മനുഷ്യസഹിത ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുപ്പിക്കുന്നതിനും അദ്ദേഹം പിന്തുണ നൽകി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഹെവി-ലിഫ്റ്റ് ലോഞ്ച് സംവിധാനമായ സ്റ്റാർഷിപ്പിന്റെ വികസനത്തിന് പിന്നിലും സംഭാവനകളുണ്ട്.
നീറ്റിന് പിന്നാലെ നെറ്റിലും വൻ വീഴ്ച? എൻ.ടി.എയെ കാത്തിരിക്കുന്നത് എന്ത്?
നാസയിൽനിന്നും രണ്ട് വർഷത്തെ ബഹിരാകാശ സഞ്ചാരി പരിശീലന പരിപാടി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശയാത്രക്ക് നിയോഗിക്കപ്പെട്ടത്. ദീർഘകാല ബഹിരാകാശയാത്രകൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ഫലങ്ങൾ വിലയിരുത്തുന്നതിനുള്ള പരീക്ഷണങ്ങൾ അടക്കമുള്ളവ മേനോൻ നടത്തും തൻറെ ആദ്യ യാത്രയിൽ നടത്തും.









