ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ജമ്മു കശ്മീരിനെയാണ്. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാർ മരിച്ചുഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് നൂറാം ദിനം പിന്നിടുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. എം.കെ. റാം പിടിയിലാകുന്നത്. നൂറുദിവസത്തെ ഒളിവുജീവിതം സംഭവബഹുലമായിരുന്നു. നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്. ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ സഹായത്തിനുണ്ടായിരുന്നു. പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. ഇതിന്
കൊച്ചി: കാറും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ യുവാവിന് ദാരുണാന്ത്യം.അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്‍റെയും പ്രീതിയുടെയും മകനാണ് ധീരജ്. സഹോദരൻ:
കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയലധികം രൂപ വില വരുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരൻമാർ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നു സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സിബിഎൻ) പിടികൂടി. കേസിൽ ഉൾപ്പെട്ട ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ച് ചൊവ്വാഴ്ചയും തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. തിങ്കളാഴ്ച നടന്ന ആദ്യദിന മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാനുള്ള തീരുമാനം. ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം വിട്ടുപോകില്ലെന്നും മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും ദിപ്‌കെയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത
‘ഇത് കെയ്നിന്റെ ലോകമാണ്. നമ്മളെല്ലാം ഇവിടെ ജീവിക്കുന്നുവെന്നേയുള്ളൂ.’ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിന്റെ സഹോദരൻ കെയ്ൻ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റാണിത്. ഈ ലോകകപ്പിൽ മൈതാനത്തിനകത്ത് ഒരുപാട് താരങ്ങളുടെ ഉദയം നമ്മൾ കണ്ടു. എന്നാൽ, ഗാലറിയിലെ ആഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മൂന്നു വയസുകാരനാണ് ലമിൻ യമാലിന്റെ അർദ്ധസഹോദരൻ കെയ്ൻ. പത്തൊമ്പതുകാരനായ ലമിൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ തന്നെ അദ്ഭുതങ്ങൾ തീർക്കുന്നതിന് ലോകം സാക്ഷിയായി. സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ
ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ്. ലോകപ്രശസ്തമായ ബിഗ് ബ്രദർ എന്ന ഷോയുടെ മലയാളം പതിപ്പാണിത്. ഷോയുടെ അവതാരകൻ നടൻ മോഹൻലാലാണ്. ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പ്രെഡിക്ഷൻ ലിസ്റ്റുകൾ വൈറലായി തുടങ്ങി. ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും പ്രിയങ്കയും നാഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.
കൊല്ലം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വലിയ രാഷ്ട്രീയ നാണക്കേടിൽ നിന്നും വിവാദങ്ങളിൽ നിന്നും കരകയറ്റി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. വിജിലൻസ് കേസിൽ കോടതി ശിക്ഷിച്ച പ്രതി മുഖ്യ സംഘാടകനായ ചടങ്ങിൽ നിന്നും അവസാന നിമിഷമാണ് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് മന്ത്രി പിന്മാറിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വേങ്ങറയിൽ ഇന്നലെ വൈകിട്ടായിരുന്നു വിവാദത്തിന് കാരണമാകുമായിരുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും കൾച്ചറൽ ആൻഡ് മെഡിക്കൽ എയ്ഡ്










