തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22 (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നിർവ്വഹിക്കുന്നത്. വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിന്റെ ഭാഗമായി ചടങ്ങിൽ വെച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ‘തൂഫാൻ വാരിയേഴ്സ്’, ‘പോൽ-ബ്ലഡ് അംബാസഡേഴ്സ്’, ‘സൈബർ വാരിയേഴ്സ്’ എന്നീ പദവികളിലേക്ക് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കും. ലഹരിക്കെതിരെ ‘ഐ ക്യാൻ’
തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും
തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങൾ പുറത്ത്. ശരീരമാസകലം പൊള്ളലേറ്റ ശേഷം ബാർ ജീവനക്കാരോടാണ് പ്രതി ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഇയാളുടെ കയ്യിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമെല്ലാം ഗുരുതരമായി പൊള്ളലേറ്റതിന് ശേഷമായിരുന്നു ഒരുകൂസലുമില്ലാതെയുള്ള പ്രതികരണം. ഒരു പ്രാദേശിക ഓൺലൈൻ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ‘ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവൻ എന്നെ ചീത്തവിളിച്ചു, അടിച്ചു. ഉടനെ ഞാൻ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് കത്തിച്ചു. അവൻ
ലഖ്നൗ: ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ജയിലിലെത്തിയ ആദ്യദിവസം മുഴുവൻ ദാമിനി പവാർ കരയുകയായിരുന്നുവെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലിൽ എത്തിച്ചത് മുതൽ ദാമിനി പവാർ കരയുകയായിരുന്നു. സഹതടവുകാരോട് അല്പനേരം മാത്രമാണ് സംസാരിച്ചത്.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമരയുടെ വധശിക്ഷ നടപ്പിലാകുന്നതുവരെ ഉള്ളിൽ ഭയമുണ്ടാകുമെന്നും ഉറ്റവരാരുമില്ലാത്ത നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ പേടിയാണെന്നും അവർ പറഞ്ഞു. ‘തൂക്കുകയർ കിട്ടുമെന്ന് വിചാരിച്ചു. വധശിക്ഷ കിട്ടി. അതിൽ സന്തോഷമുണ്ട്. പക്ഷേ, അയാൾ ജയിൽ ചാടുമോയെന്ന ഭയമുണ്ട്. ചെന്താമര മരിക്കുന്നതുവരെയും ആ ഭയമുണ്ടാകും. അയാൾ ഒരാളെ മാത്രമല്ലല്ലോ കൊന്നത്. അച്ഛൻ, അച്ഛമ്മ അങ്ങനെ എല്ലാവരെയും കൊന്നില്ലേ?’- സുധാകന്റെ മക്കൾ കണ്ണീരടക്കാനാകാതെ പറയുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന്‍ നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം. അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന്‍ സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഈ പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി
തിരുവന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽനിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണംപോയി. 14-ാം വാർഡിൽ ശനിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ്
സാങ്കേതിക കാരണങ്ങളാണ് തടസ്സമെന്നും, ദേശാഭിമാനിക്കെതിരായ പ്രചാരണം വ്യാജമാണെന്നും കഴിഞ്ഞ ദിവസം എം. സ്വരാജ് വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ പറഞ്ഞതെല്ലാം പൊളിഞ്ഞടുങ്ങുകയാണ്. ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജിന്റെ വാദം തള്ളി നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്ത് വന്നതോടെ വി.എസ് വിഷയത്തില്‍ സിപിഎം നിലപാടും എം. സ്വരാജിന്റെ തീരുമാനവുമൊക്കെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നുമാണ് വിജയന്‍ ചില അഭിമുഖങ്ങളിലൂടെ വ്യക്തമാക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും
തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇന്നലെയാണ് വെമ്പായം ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സില്‍ മദ്യപിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ അനീഷ് എതിര്‍ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോള്‍










