തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യഹർജി വീണ്ടും കോടതി തള്ളി. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം അവിടെത്തന്നെ തുടരാം. അതിനുശേഷമേ സ്വാഭാവികജാമ്യം ലഭിക്കുകയുള്ളൂ. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഏഴ് പ്രതികളുടെ ജാമ്യഹർജി തള്ളിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാൻ കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കുറ്റമറ്റതും വിശദവുമായ അന്വേഷണം നടക്കുന്നതിനാൽ
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, Top News, Top News HD
EXCLUSIVE വിവി രാജേഷിനെ പുറത്താക്കാന്‍ സ്വപ്‌നം കാണുന്നവര്‍ നിരാശരാകും; വാഴോട്ടുകോണം കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ല; സുഗതനെ അയോഗ്യനാക്കാതിരിക്കാന്‍ മേയര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അട്ടിമറി നീക്കങ്ങള്‍ പൊളിയും; സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പൊളിച്ചടുക്കാന്‍ രാജേഷിന് കിട്ടിയത് ‘വജ്രായുധം’
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാന്‍ മേയര്‍ വിവി രാജേഷിന് ‘വജ്രായുധം’ കിട്ടി. കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന അതിനിര്‍ണ്ണായക നിയമോപദേശം ബിജെപി നേതൃത്വത്തിനും മേയര്‍ വി.വി. രാജേഷിനും ലഭിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് നിലവിലെ പ്രത്യേക സാഹചര്യങ്ങളും നിയമവശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമുള്ള നിയമോപദേശം കൈമാറിയത്. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം ലഭ്യമാക്കിയത്. തുടര്‍ച്ചയായി മൂന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും കേരള മുഖ്യമന്ത്രി വി ഡി സതീശനുംസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന്
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി. മൊണാലിസ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശികസംഭവങ്ങൾ മൊണാലിസയുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം നേരത്തെ ഹൈക്കോടതി പിൻവലിച്ചിരുന്നുവെങ്കിലും,
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡിവൈഎസ്പി , സിഐ തലങ്ങളില്‍ അടിയന്തര പുനര്‍വിന്യാസത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാറ്റിയ ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തന്ത്രപ്രധാന തസ്തികകളില്‍ തുടരാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഇടപെടല്‍. രണ്ടു ദിവസത്തിനകം ഇതിനുള്ള സ്ഥലമാറ്റ പട്ടിക പുറത്തിറക്കാന്‍ പോലീസ് ആസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി സ്ഥലം മാറ്റ ലിസ്റ്റ് രണ്ട് ദിവസത്തിനുളളിലും സിഐ ലിസ്റ്റ് അടുത്തയാഴ്ചയും
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ. ആർ. അജയനെ മാറ്റി. പകരം ടി. ചന്ദ്രമോഹനനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തെ ചൊല്ലിയാണ് ദേശാഭിമാനിയിൽ വലിയ വിവാദം പുകഞ്ഞത്. വിഷയത്തിൽ കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റർ എം. സ്വരാജ്, കെ. ആർ. അജയനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട്
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ആകെ 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്.നഗരസഭാദ്ധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, Top News, Top News HD
EXCLUSIVE അമ്മ അറിയാനിലുടെ സമാന്തര സിനിമയുടെ മുഖമായ ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്‍; പ്രവാസ ജീവിത കാലത്തെ മാധ്യമ പ്രവര്‍ത്തകന്‍; ഷട്ടറിലൂടെ നവ സിനിമയുടെ അനിഷേധ്യനായി; ഇടതു വ്യതിയാനത്തെ എതിര്‍ത്ത് വലതുപക്ഷ ശബ്ദമായി; നടനും സംവിധായനും എഴുത്തുകാരനും; ജോയ് മാത്യു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും
അരുന്ധതി കൃഷ്ണന്‍ തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചലച്ചിത്ര-നാടക പ്രവര്‍ത്തകനും സാംസ്‌കാരിക വിമര്‍ശകനുമായ ജോയ് മാത്യുവിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നു. നിലവിലെ ഭരണമാറ്റങ്ങള്‍ക്കും സാംസ്‌കാരിക പുനഃസംഘടനകള്‍ക്കും പിന്നാലെയാണ് ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയെന്ന നിലയില്‍ ജോയ് മാത്യുവിന്റെ പേര് ഉയര്‍ന്നുവരുന്നത്. അമ്പതു വര്‍ഷത്തോടടുക്കുന്ന സര്‍ഗ്ഗാത്മക ജീവിതത്തില്‍ സിനിമ, നാടകം, മാധ്യമപ്രവര്‍ത്തനം, സാംസ്‌കാരിക വിമര്‍ശനം തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം തന്റേതായ കൃത്യമായ അടയാളപ്പെടുത്തല്‍ നടത്തിയ വ്യക്തിത്വമാണ് ജോയ് മാത്യു. തെറ്റിന് നേരെ
ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി സ്‌കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്‍കാന്‍ സെന്റ് കൊളംബാസ് സ്‌കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി
കൊച്ചി: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ എണ്ണം 38 ആയി. വധശിക്ഷയ്ക്ക് വിധിക്കാറുണ്ടെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നത് അപൂര്‍വമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കേരളത്തില്‍ അവസാനമായി തൂക്കിലേറ്റല്‍ നടന്നത്.ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവന്നൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലും മറ്റ് അതീവ സുരക്ഷാ ജയിലുകളിലുമാണ് നിലവില്‍ വധശിക്ഷ കാത്തു കഴിയുന്ന പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍ തിരുവനന്തപുരം വനിതാ ജയിലിലാണ്










