നീന കുറുപ്പിന്റെ മൊഴി വഴിത്തിരിവായി; ‘ജിഹാദി തമാശ’ റിപ്പോർട്ട് തള്ളി കോടതി

കൊച്ചി : നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ചുള്ള എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പോലീസ് റിപ്പോർട്ടിനെതിരെ ഗുരുതര നിരീക്ഷണങ്ങൾ. കേസെടുക്കാൻ കഴിയില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഹാദി ഉൾപ്പെടെയുള്ള പരാമർശം ടിനി ടോം തമാശയായി നടത്തിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ടിനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കും. നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച്

സൈജു കുറുപ്പിന്റെ ‘സാക്ഷികൾ’; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികൾ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറിൽ പുനീത് നിർമിക്കുന്ന ചിത്രം 2027- ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർഥ കഥാപാത്രങ്ങളിൽനിന്നും യഥാർഥ സംഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘സാക്ഷികൾ’ എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ

ആദ്യം ‘RRR’, പിന്നാലെ ഭാര്യയുമായി വന്ന് ‘ഈച്ച’; രാജമൗലിക്ക് സർപ്രൈസ് നൽകി കോസ്റ്റ ഗാവ്‌റിസ്

പാരിസിലെ സിനിമാതെക് ഫ്രാൻസെയ്‌സിൽ (Cinematheque Francaise) സംവിധായകൻ എസ്.എസ്. രാജമൗലിക്ക് ആദരം. ലോകപ്രശസ്തമായ ഈ ചലച്ചിത്ര സ്ഥാപനത്തിൽ രാജമൗലിക്ക് സ്ഥിരമായ സ്ഥാനം നൽകിക്കൊണ്ടാണ് ഈ ബഹുമതി നൽകിയത്. ഹെൻറി ലാംഗ്ലോയിസ് 1936-ൽ സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് പേരുകേട്ടതാണ്. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 93 വയസ്സുകാരനായ ഓസ്കാർ ജേതാവ് കോസ്റ്റ ഗാവ്‌റിസിന്റെ സാന്നിധ്യമായിരുന്നു. രാജമൗലിയുടെ സിനിമകൾ കാണുന്നതിനായി അദ്ദേഹം എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ‘Z’, ‘Missing’ തുടങ്ങിയ ക്ലാസിക്

ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം ‘മായൻ’ ഓഗസ്റ്റ് 12-ന് ചിത്രീകരണം ആരംഭിക്കും.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ- ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള

സൂര്യ രാഷ്ട്രീയത്തിലേക്ക് എത്തുമോ? ആരാധക സംഘടനാ നേതാവിന്റെ പ്രസംഗം വലിയ ചർച്ചകൾക്ക് തുടക്കമിടുന്നു

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പുറകെ സൂര്യയും സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വീണ്ടും അഭ്യൂഹം ശക്തമാകുന്നു . സൂര്യയുടെ ആരാധക സംഘടനയുടെ നേതാവിന്റെ പരാമർശത്തിലാണ് ഇപ്പോൾ ചർച്ച. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു നേതാവ് നടത്തിയ പ്രസംഗം തമിഴ്നാട്ടിലെ വാർത്താ ചാനലായ തന്തി ടിവി പുറത്തുവിട്ടിരുന്നു. ഇതാണ് ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയത്. കാലവും സമയവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ലെന്നാണ്

​‘ഒപ്പ’ത്തിന്റെ ബോളിവുഡ് പതിപ്പ്; ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു, അതിഥി വേഷത്തിൽ മോഹൻലാലും

അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് ചിത്രം പ്രദർശനത്തിനെത്തും. 2016-ൽ മലയാളത്തിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘ഒപ്പ’ത്തിന്റെ ബോളിവുഡ് റീമേക്കാണ് ‘ഹൈവാൻ’. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത്

68ന്റെ നിറവിൽ സുരേഷ് ഗോപി; കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് താരം

68-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചു. നാലുതരം കെയ്ക്ക് നിരത്തിവെച്ച മേശപ്പുറത്ത്, അതിലൊന്ന് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്. മക്കൾ രണ്ടുപേരും പിതാവിന് മധുരം നൽകുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു സുരേഷ് ഗോപിയുടെ

ഗർഭകാലത്തെ അവശതകൾ വകവെക്കാതെ നൃത്തവേദിയിൽ സാമന്ത; വിശേഷം പങ്കുവെച്ച് സംവിധായിക

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു താനൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ മാ ഇൻടി ബംഗാരത്തിന്റെ വിജയാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. ‘താൻ പ്രസവാവധി എടുക്കാൻ പോകുന്നു’ എന്നാണ് അന്ന് സാമന്ത പറഞ്ഞത്. അതിന് മുമ്പ് വിജയാഘോഷത്തിന്റെ വീഡിയോയിൽ സാമന്തയ്ക്ക് ബേബി ബംപ് ഉണ്ടെന്നും താരം ഗർഭിണിയാണെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹമുണ്ടായിരുന്നു. ഇപ്പോഴിതാ ഗർഭിണിയായിരിക്കെ മാ ഇൻടി ബംഗാരത്തിൽ അഭിനയിച്ച സാമന്തയെ കുറിച്ച് പറയുകയാണ്

ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ ഞങ്ങളെല്ലാം തെരുവിലിറങ്ങേണ്ടി വന്നേനെ: വെളിപ്പെടുത്തലുമായി പ്രഭാസ്

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിർമാണ വേളയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും റിലീസിന് ശേഷമുണ്ടായ കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്‌ളിക്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ബാഹുബലി: ദ ടോർച്ച് ബെയറർ’ എന്ന പ്രോഗ്രമിലാണ് താരം ചിത്രത്തിന്റെ നാൾവഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും വൈകാരികമായി പ്രതികരിച്ചത്. ബാഹുബലിയുടെ നിർമാണം ഒരു യുദ്ധത്തിന് സമാനമായിരുന്നുവെന്നും നിർമാതാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌കാണ് അന്ന് ഏറ്റെടുത്തതെന്നും പ്രഭാസ് പറയുന്നു . ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ റിലീസ് ചെയ്ത ആദ്യ

വിജയഗാഥയുമായി രണ്ട് വർഷം; ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ ‘കൽക്കി 2898 എഡി’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം. സ്വപ്‌നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും. ‘ഒരു സ്വപ്‌നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്… നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുകയാണ്’, എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ ഇങ്ങനെ കുറിക്കുകയുണ്ടായി . പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക