എസ്. നിരഞ്ജൻ കൊച്ചി: മലയാള സിനിമയിലെ നടനവൈഭവം മോഹന്‍ലാലിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും തരംഗമാകുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം നേരിട്ട് കാണാന്‍ അമേരിക്കയിലെത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, മത്സരത്തിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് മോഹന്‍ലാല്‍ ധരിച്ചിരുന്ന വ്യത്യസ്തവും ആഡംബരപൂര്‍ണ്ണവുമായ ഷൂസാണ്.മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ കാലില്‍ തിളങ്ങുന്നത് പാദസംരക്ഷണ ലോകത്തെയും ഫാഷന്‍ വിപണിയിലെയും സൂപ്പര്‍ സ്റ്റാറായ ‘ബാലെന്‍സിയാഗ’ (Balenciaga) എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ
ഓരോ മനുഷ്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി ചില ‘വള്ളിക്കെട്ടുകൾ’ വന്നെത്താറുണ്ട് . എന്നാൽ, തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് ഏറെ കൊതിച്ചു സ്വന്തമാക്കിയത് അത്ര പെട്ടെന്നൊന്നും അഴിച്ചെടുക്കാൻ പറ്റാത്ത സുന്ദരമായൊരു *’മോഹനവള്ളി’*യെയാണ് . അവിടെയും തീർന്നില്ല , ആ വള്ളിക്കെട്ട് പിന്നീട് കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഏറ്റെടുക്കുന്നതോടെ സംഗതി വലിയൊരു ‘കുരുക്കായി’ മാറുന്നു. ആ കുരുക്കഴിക്കാൻ അവർ നടത്തുന്ന നെട്ടോട്ടങ്ങളും, അതിനിടയിലെ അതീവ രസകരമായ മുഹൂർത്തങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ വന്നെത്തുന്ന ‘മോഹനവള്ളി’ എന്ന ചിത്രം . ഹൊറർ-
ചെന്നൈ : മുരളി ഗോപിയുടെ രചനയിൽ തിയേറ്ററുകളിലെത്തിയ ‘അനന്തൻകാട്’ എന്ന മലയാള ചിത്രത്തിന് പിന്നാലെ പുതിയ വിവാദം. സിനിമയുടെ ചിത്രീകരണത്തിനായി കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നടൻ ആര്യ, നിർമാതാവ് എസ്. വിനോദ് കുമാർ എന്നിവർക്കെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ്
ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ സജീവമാകുന്നത്. ഭാര്യയുടെ വീട്ടിൽ ഇങ്ങനെ യാതൊരു പരിഗണനയും ലഭിക്കാതെ അശ്വിന് എത്ര കാലം തുടരാൻ പറ്റുമെന്നാണ് നെറ്റിസൺസിന്റെ ചോദ്യം. അതേസമയം അശ്വിനെ ഇത്തരത്തിൽ ട്രോൾ ചെയ്യുന്നതിനെ അംഗീകരിക്കാത്തവരുമുണ്ട്. പക്ഷെ അശ്വിൻ നേരിടുന്ന അപമാനവും അവഗണനയും യാഥാർത്ഥ്യമാണെന്നാണ് ഇവർ പോലും പറയുന്നത്. തന്റെ മകന്റെ ഒന്നാം പിറന്നാളിന് മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പ്രത്യേകിച്ചും ഭാര്യയുടെ മാതാപിതാക്കളും സഹോദരങ്ങളും തിങ്ങി നിറഞ്ഞ പിറന്നാളാഘോഷ ചടങ്ങിൽ.
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും സോഷ്യൽ മീഡിയ പോരുകളും പുതിയൊരു തലത്തിലേക്ക്. നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അമ്മ വസന്തയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്നെ രംഗത്തെത്തിയതായാണ് വിവരം. അന്തരിച്ച അച്ഛൻ എസ്. രംഗനാഥനെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ട സിന്ധുവിന്റെ ചാറ്റുകളും ഇപ്പോൾ സൈബർ ലോകത്ത്
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ നമ്മുടെ ലാലേട്ടനും. യു.എസിലെ കെൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സ്‌റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങളും പുറത്തുവന്നതോടെ അർജൻറീന ആരാധകരും ലാലേട്ടൻറെ ആരാധകരും സന്തോഷത്തിലാണ്. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്. അർജന്റീന
ന്യൂയോർക്ക്: ഫുട്ബോൾ കാലമായതിനാൽ എവിടെതിരിഞ്ഞാലും പന്തയങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട ഒരു പന്തയവിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങ് ആകാശത്തും ഫുട്ബോൾ മാമാങ്കത്തിൻറെ പ്രതിഫലനമുണ്ടെന്നതിന് ഉദാഹരണമാണിത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സുമായി നടന്ന പന്തയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ മാറ്റി നൊർവീജിയൻ എയർ ഷട്ടിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – നോർവെ മത്സരത്തിലെ തോൽക്കുന്ന രാജ്യത്തെ എയർലൈൻ, തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ ഒരുദിവസത്തേക്ക് എതിരാളിയുടെ ലോഗോയാക്കി മാറ്റണമെന്നതായിരുന്നു പന്തയം. ഇതിന്
തൻ്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഖുഷ്ബുവിന് പിന്തുണ അറിയ്ച്ച് നടി രാധികയും രംഗത്തെത്തി. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തൻ്റെ മക്കളെ അപമാനിക്കുന്നവർക്ക് ശക്തമായ മറുപടി നൽകിയ ഖുശ്ബുവിന് പിന്തുണ പ്രഖ്യാപിച്ചാണ് നടി രാധിക ശരത്‌കുമാറും രംഗത്തെത്തിയത്. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തൻ്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്‌സ് (X) അക്കൗണ്ടിൽ കുറിച്ചു. “ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം
നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ










