മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് നീരജ് മാധവിൻറെ സിനിമകളും പാട്ടുകളും. ഇപ്പോൾ തൻറെ പുതിയ ചിത്രമായ ‘പ്ലൂട്ടോ’ യിലെ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് നീരജ്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും തയ്യാറാക്കിയിരിക്കുന്നത്. ആർസീ ആണ് ഗാനം നിർമിച്ചിരിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
അച്ഛന് പിന്നാലെ മകൾ… അച്ഛന്റെ സിനിമകളിൽ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കുഞ്ഞുതാരം… ‘എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത. അഭിനയത്തിന് പിന്നാലെ സംഗീതത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ഈ താരകുടുംബം. ഇത്തവണ ഔദ്യോഗികമായി പിന്നണി ഗായികയായാണ് അല്ലിയുടെ പുതിയ ചുവടുവെപ്പ്.”സിനിമാ കുടുംബത്തിൽ സംഗീതപാരമ്പര്യം പുതിയതല്ല. പൃഥ്വിരാജിന്റെ സഹോദരപുത്രിയായ പ്രാർത്ഥന ഇന്ദ്രജിത്ത് ഇതിനകം ശ്രദ്ധേയയായ പിന്നണി ഗായികയാണ്. ഇപ്പോൾ അലംകൃതയും ആ വഴിയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ
ദുൽഖർ സൽമാൻറെ പുതിയ തെലുങ്ക് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘ശ്രീ ശ്രീ’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, രണ്ടാം ഭാവം, സ്‌നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്‌ദീൻ, വെള്ളിമൂങ്ങ തുടങ്ങീ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ലെനയ്ക്കായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഒരുകാലത്ത് ടെലിവിഷൻ സീരിയലുകളിലും ലെന ഏറെ സജീവമായിരുന്നു. പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ചും ജീവിതത്തോടും ആത്മീയതയൂടുമുള്ള കാഴ്ചപാടുകളും ലെന
രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു വീഡിയോ ഇട്ടതും ഇതിന് മറുപടിയായി ആക്രോശത്തോടെ രേണു മറുപടി നൽകിയതുമെല്ലാമാണ് ഇതിന് കാരണം. തതവസരത്തിൽ രേണു സുധിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. സോഷ്യൽ മീഡിയ എന്ന ലോകത്ത് നിന്നും കുറച്ചു നാളത്തേയ്ക്ക് രേണു സുധി ബ്രേക്ക് എടുക്കണമെന്നാണ് ഹെലൻ പറയുന്നത്.
ജി.വി. പ്രകാശും കയാദു ലോഹറും ഒന്നിക്കുന്ന ഇമ്മോർട്ടൽ ജൂലായ് 23ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.റൊമാന്റിക് – മിസ്റ്റർ – ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇറോട്ടിക് രംഗങ്ങളുമുണ്ട്. ജി.വി. പ്രകാശിന്റെ കരിയറിലെ 25-ാമത് ചിത്രമാണ് . മാരിയപ്പൻ ചിന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലോല്ലു സദമാരൻ, ആദിത്യ കതിർ എന്നിവരാണ് മറ്റു താരങ്ങൾ. സൈറൺ, ബ്ളാക് മെയിൽ എന്നീ ചിത്രങ്ങൾക്കുശേഷം ജി.വി. പ്രകാശ് ചിത്രത്തിന്
ചെന്നൈ: ആധാരകരെ ആവേശത്തിരയിലാഴ്ത്തിയ ഹിറ്റ് സിനിമകൾ മാത്രം സമ്മാനിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ.സി.യു.) അവസാനിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. എൽ.സി.യുവിൽനിന്ന് പെട്ടെന്ന് ഒരുദിവസം തനിക്ക് പിന്മാറാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനോടൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം എൽ.സി.യു. സിനിമകളിലേക്ക് തിരികെവരുമെന്നും ലോകേഷ് പറഞ്ഞു. നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഡിസി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘എൽ.സി.യു. അവസാനിച്ചു എന്ന രീതിയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. സ്വന്തം നിർമാണക്കമ്പനിയായ ജി സ്ക്വാഡ് പൂട്ടിപ്പോയാലും
Entertainment, Entertainment HD, Top News
മനുഷ്യന്റെ മനസ്സില്‍ എപ്പോഴും നന്മയുടെയും തിന്മയുടെയും രണ്ട് കുതിരകള്‍ തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്; നാം ദിവസവും ഏത് കുതിരയ്ക്കാണോ തീറ്റ കൊടുക്കുന്നത് ആ കുതിര മാത്രമായിരിക്കും ഒടുവില്‍ വിജയിക്കുക; ലഹരിയോട് ‘നോ’ പറഞ്ഞ് ലാലേട്ടന്‍; മനസ്സിലെ രണ്ട് കുതിരകളുടെ പോരാട്ടവും മോഹന്‍ലാലിന്റെ ‘തൂഫാന്‍’ യുദ്ധവും
തിരുവനന്തപുരം :‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ‘ഇരുപതാം നൂറ്റാണ്ടിലെ’ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഐക്കോണിക് ഡയലോഗ് വെള്ളിത്തിരയില്‍ മലയാളി കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലഹരിയുടെ അധോലോകത്തെ വെറുക്കുന്ന ആ നായക സങ്കല്‍പ്പം സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കാത്തുസൂക്ഷിക്കുന്ന നിലപാടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് ലാലേട്ടന്‍ പങ്കുവെച്ച ലഹരിവിരുദ്ധ സന്ദേശം കേവലമൊരു ഉപദേശമല്ല, മറിച്ച് ഈ സാമൂഹിക വിപത്തിനെതിരെയുള്ള ഒരു ‘തൂഫാന്‍
യഷ് നായകനാകുന്ന ഗീതുമോഹൻദാസ് ചിത്രം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയും അതിലെ വമ്പൻ താരനിരയും ആരാധകർക്ക് വൻ ആവേശം പകരുന്നതാണ്. ഇപ്പോൾ ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. “മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു. ഗീതുമോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത്
തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്










