ലക്ഷ്യം ‘സമവായ സമിതി’; ‘അമ്മ’യില്‍ അടിമുടി മാറ്റത്തിന് നീക്കം; ശ്വേത മേനോന്‍ തിരിച്ചെത്തും, മുകേഷിന്റെ മോഹം നടക്കില്ല; നേതൃത്വത്തിലേക്ക് വീണ്ടും മോഹന്‍ലാലിനെത്താന്‍ സമ്മര്‍ദം

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) മാസങ്ങളായി നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിക്കാന്‍ സംഘടനയ്ക്കുള്ളില്‍ കരുനീക്കങ്ങള്‍ സജീവം. ഭിന്നതകള്‍ അവസാനിപ്പിച്ച് സംഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുകയും, പുതിയ ഭരണസമിതിയിലേക്ക് സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയുമാണ് സംഘടനയുടെ അടിയന്തര ലക്ഷ്യം. സംഘടനയില്‍ നിന്ന് വിട്ടുനിന്ന ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വൈകാതെ രാജി പിന്‍വലിച്ച് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രമേഷ്

സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം; ശ്വേതാ മേനോനും ലക്ഷ്മിപ്രിയക്കുമെതിരെ പരാതിയുമായി നടി അൻസിബ

കൊച്ചി: വീണ്ടും പോലീസിൽ പരാതിയുമായി നടിയും അമ്മ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നടി പരാതിയിൽ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു . സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നു. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി.ആർ. ഏജൻസിയുമായി കരാറിലെത്തി. അമ്മ ഭാരവാഹിത്വം രാജിവെച്ചു

ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നോ? പ്രതീക്ഷ നൽകി പ്രഭാസിന്റെയും റാണയുടെയും വാക്കുകൾ

ഇന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കേൾക്കുന്ന ഒരു വാർത്തയാണ് ബാഹുബലിക്ക് മൂന്നാം ഭാഗം വരുന്നു എന്നത്. എസ്. എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി സിനിമാ പരമ്പരയിലെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് കാലങ്ങളായി ആരാധകർ. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള പുതിയ ചില സൂചനകൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വീണ്ടും തുടക്കമായിരിക്കുന്നത്. ​ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസിന്റെയും റാണ ദഗ്ഗുബതിയുടെയും വാക്കുകളാണ് ഈ പുതിയ അഭ്യൂഹങ്ങൾക്ക് പ്രധാന കാരണം.

‘അമ്മ’യിലെ പ്രതിസന്ധി: രാജിവെച്ചവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് രമേഷ് പിഷാരടി

‘അമ്മ’ സംഘടനയ്ക്കുള്ളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വിവിധ കാരണങ്ങളാൽ രാജിവെച്ചുപോയ അംഗങ്ങളെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള സജീവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് രമേഷ് പിഷാരടി അറിയിച്ചു. ഇതിന്റെ ഭാഗമായി ശ്വേത മേനോൻ, അൻസിബ ഹസ്സൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ അംഗങ്ങളുമായി താൻ വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ​അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച്, മാറിനിൽക്കുന്ന എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സംഘടന നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണാൻ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും

തിരുവനന്തപുരം: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. “അവൻ ‘കുടുംബം’ എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അൻസിബയെ പോലെയുള്ള സ്ത്രീകളല്ലേ നേതൃത്വത്തിലേക്ക് വരേണ്ടത്?

കൊച്ചി :  അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അൻസിബയുടെ പ്രതികരണം. തന്റെ ജീവിത യാത്രയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകരുടെയും സഹപ്രവർത്തകരുടെയും സ്നേഹവും പിന്തുണയുമാണെന്ന് പറഞ്ഞ അൻസിബ, അതിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാകില്ലെന്നും കുറിച്ചു. “അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും