“വധുവായി ബിന്നിയും വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ നൂബിനും! ഇവരുടെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം എന്ത്?”

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള അതിയായ താല്പര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായി എത്തി. ഇപ്പോഴിതാ ബിന്നിയും ഭർത്താവും നടനുമായ നൂബിൻ ബെന്നിയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ട്രഡീഷണൽ ഹിന്ദു ബ്രൈഡൽ ലുക്കിലാണ് ബിന്നിയെ വീഡിയോയിൽ കാണുന്നത്. വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ ആഭരണങ്ങളണിഞ്ഞ് വരനായി നൂബിനും. ഒരു ഹിന്ദു വധുവായി ഒരുങ്ങുക

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ഹീസ്റ്റ് ത്രില്ലർ; ‘ഐ നോബഡി’ ജൂലൈ 9 മുതൽ പ്രേക്ഷകരിലേക്ക്

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ്

ശ്രീനിവാസന്റെ ആ പഴയ കോമഡി ഓർമ്മയുണ്ടോ? ഒടുവിൽ അത് ലൈവായി ചെയ്ത് കാണിച്ച് ‘ധൂമകേതു’ ടീം!

‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ആ ശ്രീനിവാസ ഫലിതം ഓർമ്മയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ, അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് ‘ധൂമകേതു’ ടീം. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത്.’അപ്പോൾ അത് AI അല്ലല്ലേ!’ എന്നെല്ലാമാണ് വീഡിയോയ്ക്ക് കമൻ്റുകൾ വരുന്നത്.

സിനിമ സൂപ്പര്‍ഹിറ്റ് പക്ഷേ പിന്നീട് നായകന് ജീവിതത്തില്‍ സംഭവിച്ചത് എന്ത്

വെളളിത്തിര എല്ലാക്കാലത്തും വിസ്മയിപ്പിക്കാറുണ്ട്. സിനിമയുടെ വെളളിവെളിച്ചത്തില്‍ ഭാഗ്യം തേടിയെത്തിയ നടനാണ് ആകാശഗംഗയയിലെ നായകനായ റിയാസ് ഹസ്സനും. ബിസിനസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റിയാസിന് സിനിമയെന്നാല്‍ അത്രയ്ക്ക് പ്രിയമായിരുന്നു. അഭിനയത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിച്ച് ബിരുദം നേടി. പിന്നീട് നടന്‍ സ്ഫടികം ജോര്‍ജ് വഴി സംവിധായകന്‍ വിനയന്റെ അടുത്തെത്തി. വിനയന്‍ തന്നെ നിര്‍മ്മിച്ച ഹൊറര്‍ ചിത്രത്തിലെ നായകനായി റിയാസിനെ പ്രഖ്യാപിച്ചു. മറ്റ് പ്രൊഡ്യൂസര്‍മാരെ പോലെ റിസ്‌ക് എടുക്കാന്‍ മടിക്കാതെ ദിവ്യ ഉണ്ണിക്കും

ജയസൂര്യയുടെ സഹോദരിപുത്രിയുടെ വിവാഹം : കേട്ട് ‘കിളി ‘പോയെന്ന് അമ്മ

ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിൽ റേയ്ച്ചലായി അഭിനയിച്ച ആതിര വിവാഹിതയാകാനൊരുങ്ങുകയാണിപ്പോൾ.ആതിരയുടെ അമ്മ ഹേന ചന്ദ്രനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കിട്ടത്. ആട് സിനിമയിൽ ജയസൂര്യയുടെ സഹോദരപുത്രിയായാണ് ആതിര പട്ടേൽ അഭിനയിച്ചത്.രസകരമായ കുറിപ്പാണ് ആതിരയുടെ വിവാഹവാർത്ത അറിയിച്ചുകൊണ്ട് ഹേന പങ്കുവെച്ചത്. കല്യാണം കഴിക്കാനുള്ള ആതിരയുടെ തീരുമാനം വീട്ടിലുള്ളവർക്കെല്ലാം അവിശ്വസനീയം ആയിരുന്നുവെന്നാണ് ഹേന പറയുന്നത്. ആതിരയുടെ വിവാഹം കഴിക്കാനുള്ള തീരുമാനവും പ്ലാനിങും കേട്ട് തന്‍റെ ‘കിളികൾ പറന്നു’പോയതും പിന്നീട് ആതിരയുടെ വരനെയും ബന്ധുക്കളെയും കണ്ടുമുട്ടിയ അനുഭവങ്ങളും, അതിനു ശേഷം

തിയേറ്ററിൽ എത്തും മുൻപേ ‘ജനനായകൻ’ കണ്ടത് ഇത്രയും കോടി പേരോ?! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയെ പോലീസ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് തള്ളി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപാണ് ജനനായകൻ ചോർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനുള്ള

​”ബോളിവുഡിനെ നിശബ്ദമാക്കി ആ പ്രഖ്യാപനം! ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു; ആരാണ് സോഷ്യൽ മീഡിയ തിരയുന്ന ഈ ഗൗരി സ്പ്രാറ്റ്?”

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും. ഇരുവരുടെയും മുന്‍വിവാഹങ്ങളിലെ മക്കളും ചടങ്ങില്‍ പങ്കെടുക്കും. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ബ്ളൂ മൗണ്ടെയ്ന്‍ സ്‌കൂളില്‍ പഠിച്ച ഗൗരി 2004ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സില്‍നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ മുംബൈയില്‍

​”കാത്തിരിപ്പിന് വിരാമം ; സെൻസർ കടമ്പ കടന്ന് ‘ജനനായകൻ’, തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ റിലീസ് തീയതി ഉടൻ!”

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. രണ്ടുദിവസത്തിനകം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്. ചിത്രം കണ്ട സെൻസർ ബോർഡ് ചില തിരുത്തലുകൾ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.

‘സാനിയ ഓൺ ഫയർ’; സ്ക്രീൻ പ്രസൻസിൽ വീണ്ടും ഞെട്ടിച്ച് താരത്തിന്റെ പുതിയ മ്യൂസിക് വീഡിയോ!

ഡാൻസും സ്റ്റൈലും ഒരുമിച്ച് സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാനിയ. താരത്തിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘കല്യാണി’ റിലീസ് ആയതുമുതൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സംസാരവിഷയമാകുന്നത് സാനിയയുടെ തകർപ്പൻ പ്രകടനമാണ്. ഗാനത്തിലെ ഓരോ ഷോട്ടിലും കോൺഫിഡൻസും ഗ്രേസും ഒട്ടും കുറയാതെ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എക്സ്പ്രഷൻസും കിടിലൻ ഡാൻസ് മൂവ്സും സ്റ്റൈലിഷ് ലുക്കും കണ്ടപ്പോൾ “സാനിയ ഒൺ ഫയർ” എന്നാണ് ആരാധകർ ഒരേസ്വരത്തിൽ കമന്റ് ചെയ്യുന്നത്. ഗ്ലാമർ മാത്രമല്ല, വേറിട്ട സ്ക്രീൻ

കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിന് കാരണം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

ചിലര്‍ അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ആത്മാവുകൊണ്ട് അടയാളപ്പെടുത്തും. ഐ നോബഡി എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി അത് തെളിയിച്ചു.ഇപ്പോഴിതാ സിനിമയ്ക്കപ്പുറം ജീവിതത്തെയും മാതൃത്വത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി.  സ്വന്തമായി കുഞ്ഞ് വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള മാനസികാവസ്ഥ ഇല്ലെന്ന് തിരിച്ചറിവുണ്ടെന്നും പാര്‍വതി പറയുന്നു. ഒരു അമ്മയാകുക എന്നതിനേക്കാള്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട തീരുമാനം അമ്മയാകേണ്ട എന്നതാണെന്ന് തോന്നുന്നുവെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍