നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയി’മിന്റെ ട്രെയ്‌ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്‌ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്‌ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?”
രാഷ്ട്രീയ രംഗത്തും സമരവേദികളിലും നിരവധി നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സമരം കഴിഞ്ഞ് വ്യക്തിജീവിതത്തിൽ വലിയ മാറ്റം സംഭവിച്ച ഒരു നേതാവിനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജിത്ത് ദീപ്കെയാണ് പുതിയ ചർച്ചയിലെ താരം. NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിജിത്ത് ദീപ്കെയുടെ വീട്ടിൽ ഇപ്പോൾ സമരങ്ങളുടെ തിരക്കല്ല, വിവാഹാലോചനകളുടെ തിരക്കാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരവേദികളിലെ
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്ന പ്രചാരണത്തിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. പ്രക്ഷോഭത്തിനെതിരെ രംഗത്തെത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനും അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പേളിക്കുമാണ് ചന്തുവിന്റെ ട്രോൾ. ഇരുവരുടെയും മുൻനിലപാടുകൾ സൂചിപ്പിച്ചായിരുന്നു ട്രോൾ. ‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’, എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും
നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈകൾ മാത്രമാണ് പങ്കുവച്ച ചിത്രത്തിലുള്ളത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനും ഇൻസ്റ്റഗ്രാം പോസ്റ്റിന് നൽകിയിട്ടുണ്ട്. 2014 നവംബർ 12ന് മുംബയിൽ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗർഭിണിയായ
നീണ്ട കാത്തിരിപ്പിനൊടുവിൽ ജനനായകൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സത്തെ തുടർന്ന് വൈകുകയും വിവാദങ്ങൾക്കിടയിലാകുകയും ചെയ്തിരുന്നു. ഇതോടെയാണ് റിലീസ് വൈകിയത്. ചിത്രം ഇന്നലെ തീയേറ്ററിൽ എത്തുമ്പോൾ നായകനായി എത്തിയ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷം എം.ജി രാമചന്ദ്രന്റെ സിനിമ റിലീസ് ചെയ്ത് ആര നൂറ്റാണ്ടോളം പിന്നിടുമ്പോളാണ് മുഖ്യമന്ത്രിയായ ശേഷം സി. ജോസഫ് വിജയ്‌യുടെ സിനിമ ജനനായകൻ റീലീസ് ചെയ്യുന്നത്. ഇതിനിടെ ചിത്രത്തിൽ
എം റിജു നമ്മുടെ തെലുങ്ക് ബാലയ്യ എത്ര ഭേദമായിരുന്നു! (നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണത്രേ ‘ജനനായകന്‍’) കത്തി എന്നാല്‍ ഇതുപോലെ ഒരു കത്തിയുണ്ടോ. കാട്ടവരാതം ദ ഹോള്‍ സ്‌ക്വയര്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പൊട്ടക്കഥയും പൊട്ട സംവിധാനവും. ഒരു സീന്‍പോലും വൃത്തിക്ക് എടുത്തിട്ടില്ല. എച്ച് വിനോദ് എന്ന ഡയറക്ടര്‍ക്കൊക്കെ വേറെ വല്ല പണിക്കും പോവുന്നതാണ് നല്ലത്. ജോസഫ് വിജയ് എന്ന ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിരമിക്കല്‍ ചിത്രം, രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ
സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും കുടുംബവിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് പേർളി മാണി. അവതാരകയായും നടിയായും ശ്രദ്ധ നേടിയ പേർളി, ബിഗ് ബോസിലൂടെയാണ് കൂടുതൽ ജനപ്രീതി സ്വന്തമാക്കിയത്. സഹമത്സരാർത്ഥിയായ ശ്രീനിഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയും, പിന്നീട് ഇരുവരുടെയും കുടുംബജീവിതം ‘പേർളി മാണി ഷോ’ എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാൻ തുടങ്ങി . സ്ലോവാക്കിയയിലേക്ക് താനൊരു സോളോ ട്രിപ്പ് നടത്തുന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോയിലൂടെ പേർളി അറിയിച്ചത്. എന്തിനും ഏതിനും ശ്രീനിഷിനെ
സോഷ്യൽ മീഡിയ താരവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സിജെപി മാർച്ചുമായി ബന്ധപെട്ട പ്രതിക്ഷേധങ്ങളിൽ തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമർശനങ്ങളെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം.അടുത്ത കാലത്തായി ഈ താരകുടുംബം നിരവധി സൈബർആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് . ദിയയുടെ വാക്കുകൾ ഇങ്ങനെ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാരണം എനിക്കറിയാം. തീർച്ചയായും ഞാൻ അതിനെതിരല്ല. ഇത് നല്ല കാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു. സർക്കാർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണം. പക്ഷേ, പ്രാണികളെ
പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമയും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിച്ച ‘ബെെസൺ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ നടനോ നടിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂന്നുവർഷമായി തുടർന്ന പ്രണയബന്ധം അടുത്തിടെ വേർപിരിഞ്ഞുവെന്നും വാർത്തകൾ വരുന്നുണ്ട്. അതിന് പ്രധാന കാരണം നടി പങ്കുവച്ച കുറിപ്പാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ അഡ്വാൻസ് ബുക്കിങ് കളക്ഷൻ 20 കോടി രൂപ പിന്നിട്ടു. മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അഡ്വാൻസ് സെയിൽസിൽ ചിത്രം മികച്ച നേട്ടം കൈവരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കറായ ‘സാക്‌നിൽക്കി’ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ ചിത്രം വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്. തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ്










