സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും കുടുംബവിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് പേർളി മാണി. അവതാരകയായും നടിയായും ശ്രദ്ധ നേടിയ പേർളി, ബിഗ് ബോസിലൂടെയാണ് കൂടുതൽ ജനപ്രീതി സ്വന്തമാക്കിയത്. സഹമത്സരാർത്ഥിയായ ശ്രീനിഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുകയും, പിന്നീട് ഇരുവരുടെയും കുടുംബജീവിതം ‘പേർളി മാണി ഷോ’ എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാൻ തുടങ്ങി .
യഷ് ചിത്രം ‘ടോക്സിക്’ ട്രെയ്ലർ ഓഗസ്റ്റ് 8ന്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ, ആരാധകരിൽ ആവേശം
സ്ലോവാക്കിയയിലേക്ക് താനൊരു സോളോ ട്രിപ്പ് നടത്തുന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോയിലൂടെ പേർളി അറിയിച്ചത്. എന്തിനും ഏതിനും ശ്രീനിഷിനെ ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനായാണ് പേർളി സോളോ ട്രിപ്പിനുപോയത്. ഒറ്റയ്ക്കുള്ള യാത്രയിൽ പേർളിക്കും ചിലതൊക്കെ പഠിക്കാനുണ്ടെന്നാണ് ശ്രീനിഷും പറഞ്ഞത്. യാത്രയുടെ രണ്ടുഭാഗങ്ങൾ ഇതുവരെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. മൂന്നാമത്തെ വീഡിയോയുടെ ചില ഭാഗങ്ങളും രണ്ടാമത്തെ വീഡിയോയിലുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് സബ്സ്ക്രൈബേഴ്സെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.
ആവേശത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തുവെങ്കിലും യാത്രയോടടുക്കുമ്പോൾ പേളിക്ക് പരിഭ്രാന്തിയായിരുന്നുവെന്നും ഒരുപാട് കരഞ്ഞിരുന്നുവെന്നുമാണ് ശ്രീനിഷ് പറയുന്നത്. ശ്രീനിഷിനെയും മക്കളെയും ഇത്രയും ദിവസം കാണാതിരിക്കാൻ സാധിക്കുമോ എന്നായിരുന്നു പലരും കമന്റിട്ടിരുന്നതും. യാത്രയുടെ തുടക്കത്തിൽ കുറച്ച് വിഷമമുണ്ടായിരുന്നെങ്കിലും പിന്നീടത് മാറിയെന്ന് വീഡിയോയിൽ വ്യക്തമാണ്. റെയിൽവേ സ്റ്റേഷനിൽ പെട്ടുപോയപ്പോൾ കരച്ചിൽ വരുന്നു എന്നെല്ലാം പറഞ്ഞെങ്കിലും വളരെ നല്ലരീതിയിൽ തന്നെ പേർളി അത് കൈകാര്യം ചെയ്തു.
തനിക്കുണ്ടായ അനുഭവങ്ങളും മനഹോരമായ കാഴ്ചകളുമെല്ലാം അതേപടി പേർളിയുടെ വ്ലോഗിൽ കാണാം.ഇനി സോളോ ട്രിപ്പ് പോയിട്ട് സോ എന്ന് പോലും പറയില്ലെന്നാണ് പേർളി പറയുന്നത്. യാത്രയുടെ മൂന്നാം ഭാഗത്തിനായി ഏവരും കാത്തിരിക്കുകയാണ്. താനൊരു മോശം അമ്മയാണോ എന്ന് ചോദിച്ചുകൊണ്ട് പേർളി ഏങ്ങിക്കരയുന്നത് ഈ വീഡിയോയിൽ കാണാം. പേർളിയെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകളെല്ലാം വന്നിരിക്കുന്നത്. ധൈര്യം സമ്മതിക്കണമെന്നും, തീർച്ചയായും പേർളി നല്ലൊരു അമ്മയാണെന്നുമാണ് കമന്റുകൾ നിറയുന്നത്.


“അങ്ങനെ എന്ത് കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് അച്ഛൻ്റെ പേര്”: ഈ മകനെയാണോ വീട്ടിൽ നിന്ന് പുറത്താക്കിയത്? ഇതുവരെ കേട്ടതെല്ലാം കള്ളമോ?; സത്യം പുറത്ത് കൊണ്ട് വന്ന് വിജയ്യുടെ മകൻ!







