ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ? പ്രശ്നം വഷളായതോടെ നടൻ ഇറങ്ങിപ്പോയോ? ചെരുപ്പൂരി അടിച്ചെന്ന അഭ്യൂഹം വൈറൽ

Anupama Dhruv Controversy

പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമയും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിച്ച ‘ബെെസൺ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ നടനോ നടിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൂന്നുവർഷമായി തുടർന്ന പ്രണയബന്ധം അടുത്തിടെ വേർപിരിഞ്ഞുവെന്നും വാർത്തകൾ വരുന്നുണ്ട്. അതിന് പ്രധാന കാരണം നടി പങ്കുവച്ച കുറിപ്പാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കാൻ തുടങ്ങിയെന്നാണ് അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് ധ്രുവുമായി വേർപിരിഞ്ഞുവെന്ന ഊഹാപോഹങ്ങൾ ശക്തമാക്കി.ഇതിനിടെ ചെന്നൈയിലെ ഒരു ഹോട്ടലിൽ നടന്നുവെന്ന് പറയുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുപമയും ധ്രുവും തമ്മിൽ തർക്കം ഉണ്ടായെന്നും നടി ചെരുപ്പ് കൊണ്ട് ധ്രുവിനെ തല്ലിയെന്നുമാണ് വിവരം. മിഡ്-ഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ധ്രുവിന്റെ പെരുമാറ്റം ചോദ്യം ചെയ്തതാണത്രേ പ്രശ്നത്തിന് കാരണം. ധ്രുവ് പിന്നാലെ ഹോട്ടൽ നിന്ന് ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ സംഭവം ശരിക്കും നടന്നോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.