എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അശാസ്ത്രീയ സാമ്പത്തിക ഇടപാടുകളെയും നിഗൂഢ നിയമനങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണത്തിനും പുനഃസംഘടനയ്ക്കുമായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ കേന്ദ്ര ലേബര്‍ സെക്രട്ടറിയും 1972 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സുധാപിള്ളയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. കിഫ്ബിയുടെ പ്രതാപകാലത്ത് ഉപദേശക തലപ്പത്തിരുന്ന് കെ.എം. എബ്രഹാം നടപ്പിലാക്കിയ സാമ്പത്തിക തന്ത്രങ്ങളും ചോര്‍ച്ചകളും സമിതിയുടെ കൃത്യമായ നിരീക്ഷണത്തിലേക്ക് വരികയാണ്.
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും തമ്മില്‍ ഭിന്നതയിലെന്ന് സൂചന. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉടന്‍ മാറ്റുമെന്നാണ് വിവരം. പുതിയ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖ മന്ത്രിയായ ടി. സിദ്ദിഖിന് വിവാദ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പ്രവര്‍ത്തനശൈലിയോട് താല്പര്യമില്ലെന്നാണ് സൂചനകള്‍. മറുഭാഗത്താകട്ടെ, കൃഷി വകുപ്പില്‍ തുടരാന്‍ ശ്രീറാം വെങ്കിട്ടരാമനും താല്പര്യപ്പെടുന്നില്ല. കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസുകളുമാണവ. മൂന്നാമത് ഒരു കേസ് റജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റൈഡ് നടത്താന്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എ.സന്തോഷ്‌കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞദിവസം വിഷയത്തില്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രീയ കേരളം വലിയ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തത്. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അതിവേഗനീക്കം. ആഭ്യന്തര മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പത്തിന് തിരികൊളുത്തി പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ക്യാമ്പിലെ ഏറ്റവും വിശ്വസ്തനും എറണാകുളത്തെ കോണ്‍ഗ്രസിലെ ഒരു അതിശക്തനായ നേതാവിനെ മുഖ്യമന്ത്രി തന്റെ താവളത്തില്‍ നിന്നും പുകച്ചു പുറത്തുചാടിക്കാന്‍ ഒരുങ്ങുന്നതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. ഈ പ്രമുഖ നേതാവിനെ ഭരണപരമായതും പാര്‍ട്ടിപരവുമായ സകല കാര്യങ്ങളില്‍ നിന്നും ഇനിമുതല്‍ അകറ്റി നിര്‍ത്താനാണ് വി.ഡി. സതീശന്റെ നീക്കം. ഫലത്തില്‍, തന്റെ നിഴലായി നടന്നിരുന്ന ഒരു വന്‍മരത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ്
കോട്ടയം: മലയാള സാഹിത്യലോകത്തെ ഏറ്റവും ശ്രദ്ധേയമായ ആനുകാലികങ്ങളിലൊന്നായ ‘ഭാഷാപോഷിണി’യുടെ എഡിറ്റര്‍ സ്ഥാനത്ത് സുപ്രധാന മാറ്റം വരുന്നതായി സൂചന. മാസികയെ നയിച്ചുപോന്ന പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം പദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. പകരം, മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനായ പി.കെ. രാജശേഖരന്‍ പുതിയ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സാഹിത്യ-സാംസ്‌കാരിക രംഗത്തെ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഭാഷാപോഷണിയിലെ നേതൃമാറ്റം. 1892-ല്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നേതൃത്വത്തില്‍ ഭാഷാപോഷിണി സഭയുടെ മുഖപത്രമായി ആരംഭിച്ച ഈ മാസിക, പിന്നീട് മലയാള മനോരമ
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: ദേവസ്വം പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരിനും മന്ത്രി കെ. മുരളീധരനും നാണക്കേടുണ്ടാക്കിയ ‘സ്വര്‍ണക്കൊള്ള’ വിവാദത്തിന് പിന്നിലെ നോട്ട പിശക് കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ കേസുകള്‍ കൈകാര്യം ചെയ്യേണ്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ച സംഭവത്തില്‍ മന്ത്രിയുടെ രണ്ട് അഡീ.പ്രൈവറ്റ് സെക്രട്ടറിമാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരാണ് ഇരുവരും. സര്‍വീസിലുളള ഇവരുടെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഗുരുതരമായ അനാസ്ഥയും വീഴ്ചയും സംഭവിച്ചതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കുന്ന രണ്ടു പേരും
- 1
- 2








