പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശമുണ്ട്. താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയത് . അടുത്ത ഘട്ടമായി
നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ സ്വപ്ന ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിക്കുന്നു. ബിസിനസ് പങ്കാളിയില്‍ നിന്നുണ്ടായ ചതിയെത്തുടര്‍ന്നാണ് അങ്ങേയറ്റം വേദനയോടെ ഇത്തരമൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നതെന്ന് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഏറെ പ്രതീക്ഷകളോടെ ഈ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നത്. തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഏറെ വിശ്വസിച്ച ബിസിനസ്
പത്തനംതിട്ട : പത്തനംതിട്ടയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആശങ്ക പരത്തുന്നു. ഏഴിക്കോട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് പുതിയ പ്രതിസന്ധി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനമായ വെള്ളത്തിലൂടെയോ പഴകിയതും മലിനവുമായ ഭക്ഷണത്തിലൂടെയോ ആണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി
തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. പ്രതിയായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും മുൻപ് തന്നെ അദ്ദേഹത്തിന് ചോർന്നു കിട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തന്നെ ഈ ഉത്തരവ് വായിക്കുകയും ഇതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടി വന്നതെന്നാണ് വിവാദ ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ അപ്പീൽ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമായി മാറുകയാണ്. 2015-ലെ യഥാർത്ഥ കരാർ പ്രകാരം, തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം തികയുമ്പോൾ 74 ശതമാനം ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറാൻ അദാനി പോർട്സിന് നിയമപരമായി അവകാശമുണ്ടെങ്കിലും അതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ ഈ ചട്ടങ്ങൾ മറികടന്നുകൊണ്ട്, തുറമുഖ നടത്തിപ്പിനായി എം.എസ്.സി.യുടെ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ഡയറക്ടറായി 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് ചുമതലയേറ്റു. എൻജിനീയറിംഗ് ബിരുദധാരിയായ അവർ, ഈ പദവിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് കേരള ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സിവിൽ സർവീസിലെ തന്റെ കരിയറിൽ സബ് കളക്ടർ, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ (DDC), കൃഷി-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) മാനേജിംഗ് ഡയറക്ടർ തുടങ്ങി നിർണായകമായ നിരവധി തസ്തികകളിൽ അവർ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷനിലെ 500 കോടി രൂപയുടെ വൻ അഴിമതിക്കേസിൽ ഒടുവിൽ നിർണ്ണായക വഴിത്തിരിവ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷവിമർശനത്തിന് ഒടുവിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വിചാരണ നേരിടാതെ നിന്നിരുന്ന പ്രതികളാണ് ഇതോടെ നിയമത്തിന് മുന്നിലേക്ക് വരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി എഐ ക്യാമറകൾ പണിമുടക്കി, ഇനി ഫൈൻ വരില്ല എന്ന് വിചാരിച്ച് റോഡിലൂടെ വണ്ടി പറപ്പിച്ചവർക്ക് എട്ടിന്റെ പണി വരാൻ സാധ്യതയുണ്ട്. എഐ ക്യാമറകൾ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ എഐ ക്യാമറകളുടെ കണ്ണുകൾ ഇപ്പോഴും തുറന്നുതന്നെ ഇരിപ്പുണ്ട്. റോഡിലെ നിയമലംഘനങ്ങളെല്ലാം അതിൽ കൃത്യമായി പതിയുന്നുമുണ്ട്. ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് വാഹന ഉടമകൾക്ക് ഇപ്പോൾ പിഴ നോട്ടിസ് ( ചെല്ലാൻ )അയക്കാൻ കഴിയുന്നില്ല എന്ന് മാത്രം. എന്നാൽ എഐ ക്യാമറയിൽ
ആലപ്പുഴ: തങ്ങളുടെ മുന്നറിയിപ്പുകൾ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻഎച്ച്എഐ) അവഗണിച്ചതിനാലാണ് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതെന്ന് ജലഅതോറിറ്റി. നിർമ്മാണം തുടങ്ങുംമുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന് നിർദേശിച്ചിരുന്നു എന്നും ഇക്കാര്യം എൻഎച്ച്എഐ കരാറുകാരൻ ഗൗരവമായി എടുത്തില്ലെന്നുമാണ് ജലഅതോറിറ്റി എൻജിനീയർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഇനിയും അഞ്ചിടങ്ങളിൽ ഇത്തരത്തിൽ വൻ അപകട സാദ്ധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന മുന്നറിയിപ്പ് നൽകി. പദ്മാക്ഷി കവല, വയലാർ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് അപകസാദ്ധ്യത










